കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ

0 1,146

കടയ്ക്കൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചുമതലയിൽ നടത്തപ്പെടുന്ന കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുത്തു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാനത്തിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ , സ്കൂൾ മാനേജ്‌മെന്റ് എന്നിവർ ചേർന്ന് 70,000 രൂപയുടെ സാധനങ്ങൾ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വഴിയും, സ്കൂൾ നേരിട്ടും ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

കൂടാത് 13-09 -18 ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,17,000 രൂപയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മേരിക്കുട്ടി ജോസഫ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മക്ക് കൈമാറി . പ്രസ്തുത ചടങ്ങിൽ കൊല്ലം ജില്ലാ കളക്ടർ, മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ മുല്ലക്കര രത്‌നാകരൻ (MLA) ,കടക്കൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ആർ . എസ് ബിജു , പി ടി എ പ്രസിഡന്റ് ശ്രീ ഗോപൻ തുടങ്ങിയവർ, പല വിശിഷ്ട അതിഥികളും പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

ഈ സ്കൂളിന്റെ ചെയർമാനായി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സൂപ്രണ്ടായിരിക്കുന്ന റവ. ഡോ. പി.എസ് ഫിലിപ്പും സ്കൂൾ മാനേജർ ആയി ഡോ. രാജു തോമസും പ്രവർത്തിക്കുന്നു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...