പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് മരണം

0 532

പാലക്കാട്:പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍ പരുക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലന്‍സാണ് ഇടിച്ചത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്.

ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീര്‍, വാടാനംക്കുറിശ്ശി സ്വദേശികളായ സുബൈര്‍, ഷാഫി, ഫവാസ്, നാസര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്നവര്‍ ചെറിയൊരു അപകടത്തില്‍ പെട്ടിരുന്നു. ഇവരുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

ആംബുലന്‍സില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മുഴുവന്‍ പേരും അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് അപകടശേഷം ആളുകളെ പുറത്തെടുത്തത്.

Advertisement

You might also like
Comments
Loading...
error: Content is protected !!