ഐ.ജി.ആർ.എസ് മുൻ സൂപ്രണ്ടൻറ് ജോൺ ഫിലിപ്പ് നിര്യാതനായി

വാർത്ത: ചാക്കോ കെ തോമസ്

0 1,106
ബെംഗളുരു: കർണാടക ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസേട്രഷൻ ആന്റ് കമ്മീഷണർ ഓഫ് സ്റ്റാംപ് സ് (ഐ.ജി.ആർ.എസ്) മുൻ സൂപ്രണ്ടൻറ് ജോൺ ഫിലിപ്പ് (ജോണിക്കുട്ടി- 63) നിര്യാതനായി. സംസ്കാരം 29 വ്യാഴം രാവിലെ 10ന് ജാലഹള്ളി ടി.പി.എം സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയക്ക് 2 ന് എം.എസ് പാളയ സെമിത്തേരിയിൽ. ബാംഗ്ലൂർ ജാലഹള്ളി ദി പെന്തെക്കോസ്ത് മിഷൻ വിശ്വാസിയായ ജോൺ ഫിലിപ്പ് 38 വർഷത്തോളം കർണാടക ഗവൺമെന്റിന്റെ വിവിധയിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാംഗ്ലളൂരു ഡെവലപ്മെന്റ് അതോറിറ്റി (B D A) അഡീഷനൽ ഡിസ്ട്രിക്റ് രജിസ്ട്രാർ ആയിരുന്നു. ബാംഗ്ലൂർ ഗോകുല നമ്പർ 72, എൽഷദായി ഭവനത്തിലായിരുന്നു താമസം. കൊല്ലം, പുനലൂർ കോട്ടുകളിക്കൽ കുടുംബാംഗമായ ജോൺ ഫിലിപ്പ് ചെറുപ്രായം മുതൽ മാതാപിതാക്കളോടൊപ്പം മംഗലാപുരം കങ്കനാടിയിൽ താമസിച്ച്  വിദ്യാഭ്യാസത്തിന് ശേഷം ഗവൺമെന്റ് സർവ്വീസിൽ ജോലി ലഭിച്ച ശേഷം ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത്. കങ്കനാടി ഹാപ്പി ഹോം പരേതനായ കെ.പി.ബേബിയുടെയും അന്നമ്മയുടെയും മകനാണ്. സൺഡേ സ്കൂൾ അദ്ധ്യാപകനായും കൺവൻഷൻ പരിഭാഷകനുമായ ജോൺ ഫിലിപ്പ് സഭാ വ്യത്യാസമെന്യ കർണാടകയിലെ വിവിധ ക്രൈസ്തവ സഭകളുടെ സ്ഥലം രജിസ്ട്രേഷന് സഹായിയായിരുന്നു.
ഭാര്യ സൂസമ്മ ജോൺ നിലമ്പൂർ കരളായി പണ്ടകശാലയിൽ കുടുംബാംഗമാണ്.
മക്കൾ. എഡ്വിൻ ജാസൻ ഫിലിപ്പ്സ് (യു എസ് എ) , ജെസി നീത സാജു(ദോഹ)
മരുമക്കൾ: നീത ഫിലിപ്പ്സ് ( യു.എസ്.എ) , സാജു ജോർജ് (ദോഹ)

Advertisement

You might also like
Comments
Loading...
error: Content is protected !!