ടി. പി. എം സഭയുടെ ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ്റെ സംസ്കാരം സെപ്റ്റംബർ 5 ന് ചെന്നൈയിൽ

0 767

ചെന്നൈ: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ ചീഫ് പാസ്റ്റര്‍ എന്‍ സ്റ്റീഫന്‍(76) ഓഗസ്റ്റ് 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ്റെ ഭൗതിക ശരീരം സെപ്റ്റംബർ 4 ന് ഉച്ചയ്ക്ക് ചെന്നൈ ഇരുമ്പല്ലിയൂർ ടി പി എം ചർച്ചിൽ കൊണ്ടു വരുകയും ആഗസ്റ്റ് 5 ബുധൻ രാവിലെ 8 ന് സംസ്കാര  ശുശ്രൂഷകൾ അവിടെ വച്ച് ആരംഭിക്കുകയും ചെയ്യും.  കൺവൻഷൻ പ്രസംഗകനായി യു.കെയിൽ പോയ  പാസ്റ്റർ എൻ.സ്റ്റീഫൻ അവിടെ വെച്ച് രോഗ ബാധിതനായി താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു. കഴിഞ്ഞ 39 വർഷം തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും, അമേരിക്ക, ആൻഡമാൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായും കേരളമുൾപ്പടെ വിദേശ രാജ്യങ്ങളിലെ സഭയുടെ കൺവൻഷൻ പ്രസംഗകനുമായിരുന്നു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...