ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം; രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ കൂടിച്ചേരലുകൾ പാടില്ല; പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്; പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി സർക്കാർ

0 1,446

തിരുവനന്തപുരം: പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം (മാസ്ക്) ധരിക്കണം. ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് ഈ പറഞ്ഞ നിയന്ത്രണം. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ധർണ, സമരം, സമ്മേളനം, മറ്റു കൂടിച്ചേരലുകൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തുപേരിൽ കൂടാൻ പാടില്ല. അതെ സമയം, വിവാഹച്ചടങ്ങുകളിൽ ഒരേസമയത്ത് പരമാവധി 50 പേർ. മരണാനന്തര ചടങ്ങുകളിൽ 20 പേർ. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധം. വാണിജ്യസ്ഥാപനങ്ങളിൽ ഒരുസമയത്ത് പരമാവധി 20 പേർ. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവർ ഇ-ജാഗ്രതയിൽ വിവരങ്ങൾ രേഖപ്പെടുത്തണം. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും.

You might also like
Comments
Loading...