പാസ്റ്റർ ഷാജിൻ തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 587

ഇൻഡോർ : ദീർഘ വർഷങ്ങളായി ഉത്തരെന്ത്യയിൽ കർത്തൃവേലയിൽ ആയിരുന്ന പാസ്റ്റർ ഷാജിൻ തോമസ് (52 സ്) മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 21 വ്യാഴാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ട് ദിവസം മുൻപാണ് തലച്ചോറിലേക്കുള്ള രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്ippo

കഴിഞ്ഞ 26 വർഷത്തിലധികമായി ഉത്തരെന്ത്യയിലെ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻഡോറിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഇമ്മാനുവേൽ ഭാപ്പട്ട് സഭയുടെ ശ്രുഷഷകനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയം രോഗ ബാധയെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. തൊടുപുഴ, വണ്ണപുറം ചാത്തൻപുഴയിൽ കുടുംബാംഗമാണ് പാസ്റ്റർ ഷാജിൻ തോമസ്.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ഏപ്രിൽ 21 വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ഇമ്മാനുവേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക

A Poetic Devotional Journal

You might also like
Comments
Loading...