പള്ളിപ്പാട് വെങ്ങാലിപറമ്പിൽ വി.എസ്. മാത്യു (ബേബിച്ചായൻ-85) നിത്യതയിൽ

0 426

പള്ളിപ്പാട്: ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ വെങ്ങാലിപറമ്പിൽ പരേതനായ ശാമുവേൽ സാറിന്റെ മകൻ വി.എസ്. മാത്യു (ബേബിച്ചായൻ- 85) ഇന്നലെ വൈകിട്ട് കർത്തൃ സനിധിയിൽ ചേർക്കപ്പെടു. വാർധക്യ സഹജ ക്ഷീണത്താൽ ചില നാളുകളായി സ്വഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. പള്ളിപ്പാട് ഏ.ജി. വർഷിപ്പ് സെന്ററിന്റെ ആദ്യകാല വിശ്വാസി ആയിരുന്നു ബേബിച്ചായൻ. സംസ്ക്കാര ശുശ്രൂഷ ഡിസംബർ 18 (വെള്ളി) രാവിലെ 10 മണിക്ക് പള്ളിപ്പാട് ഏ.ജി. വർഷിപ്പ് സെന്ററിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭാര്യ: നെടുമ്പ്രം വേങ്ങൽ ഗ്രേസമ്മ (റിട്ട.അധ്യാപിക, ഹരിപ്പാട് ഗേൾസ് എച്ച്.എസ്)
മക്കൾ: സിനി, സാം, സൗമിനി.
മരുമക്കൾ: കുഞ്ഞുമോൻ, സലോമി, ബിജോയ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...