പാസ്റ്റർ തോമസ് ചാക്കോ (51)നിത്യതയിൽ

0 790

ആര്യനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ശുശ്രൂഷകനും പ്രഭാഷകനുമായിരുന്ന പാസ്റ്റർ തോമസ് ചാക്കോ (51)ഇന്ന് പുലർച്ചെ 4 മണിക്ക് നിത്യവിശ്രമത്തിലേക്ക് ചേർക്കപ്പെട്ടു. കുമ്പനാട് കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ ഇദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായിരുന്ന പാസ്റ്റർ തോമസ് ചാക്കോ ദീർഘവർഷങ്ങളായി തിരുവനന്തപുരത്ത് കർതൃ സേവയിൽ ആയിരുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലെ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിവിധ സുവിശേഷികരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ കടുവാക്കുഴി, മഞ്ച, ആനക്കുഴി, പേരൈക്കോണം എന്നി സഭകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പന്നിയോട് സഭാ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട് നക്കും. കൂടുതൽ വിവരങ്ങൾക്ക്: 9947416749

 

Advertisement

You might also like
Comments
Loading...
error: Content is protected !!