ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ

0 2,524

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ

ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അന്തിമ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ നടത്തപ്പെടും.  ഉല്പത്തി പുസ്തകത്തിൽ  നിന്നും  ചോദിക്കുന്ന 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്,  വിജയികൾക്ക് ശാലോം ധ്വനി സമ്മാനങ്ങൾ നൽകുന്നതാണ് . ക്വിസ് മത്സരത്തിന്റെ തുടക്കം മുതൽ പ്രായ വ്യത്യാസം കൂടാത് അനേകർ പങ്കെടുത്തു വരുന്നു. മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതുമാണ് .

Download ShalomBeats Radio 

Android App  | IOS App 

.ശരിയായ ഉത്തരങ്ങളുടെ എണ്ണവും, ഉത്തരങ്ങൾ പൂർത്തിയാക്കുവാൻ എടുക്കുന്ന സമയവും പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയികളെ ശാലോം ധ്വനി ഓൺലൈൻ പത്രത്തിലൂടെയും , ശാലോം ധ്വനി ഫേസ്ബുക് പേജിലൂടെയും അറിയിക്കുന്നതാണ്.

ബ്രദർ ശാമുവേൽ സി ഫിന്നി (മസ്ക്കറ്റ് ) , ബ്രദർ സോജി മാത്യു (കുവൈറ്റ്), പാസ്റ്റർ അനി ചാക്കോ (കേരള), സിസ്റ്റർ ടെസ്സി വിവേക് (കേരള) , സിസ്റ്റർ ബ്ലെസി സോണി (ബാംഗ്ലൂർ) എന്നിവർ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു.

പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ?

പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഉല്പത്തി പുസ്തകം ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല

പുറപ്പാട് പുസ്തകം  ?

പുറപ്പാട് പുസ്തകത്തിൽ നിന്നും ഏപ്രിൽ 19 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നതും , പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും പുറപ്പാട് പുസ്തകത്തിൽ നിന്നമുള്ള മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതാണ്

 

Advertisement

You might also like
Comments
Loading...