ജയോത്സവം വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും

0 314

പാമ്പാടി: ജയോത്സവം വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 3 ദിന സുവിശേഷയോഗം ഇന്ന് ആരംഭിക്കുന്നു. 2021 ഫെബ്രു. 19, 20, 21 തിയതികളിൽ പാമ്പാടി ബെസ്റ്റ് ബേക്കേഴ്സിനു സമീപം നടത്തപ്പെടുന്ന ആത്മീക സമ്മേളനം പാസ്റ്റർ മാണി കുര്യാക്കോസ് (പ്രസി. ന്യൂ ഹോപ്പ് ഇന്റർനാഷണൽ ചർച്ച്) ഉദ്ഘാടനം ചെയ്യും.

ഈ അനുഗ്രഹീത സുവിശേഷ യോഗത്തിൽ കർത്താവിൽ പ്രസിദ്ധരായ പാ. പ്രിൻസ് തോമസ് (റാന്നി), പാ. ജോയി പാറയ്ക്കൽ, പാ. റ്റി.ഡി. ബാബു എന്നിവർ ദൈവവചനം സംസാരിക്കുന്നു. Psalms Singers (ഒറവയ്ക്കൽ) ഗാനശുശ്രുഷ നിർവ്വഹിക്കും. പാ. ബിനോയി ജോസഫ് (പാമ്പാടി) യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തപ്പെടുന്ന സുവിശേഷയോഗം അനുഗ്രഹമാകുവാൻ പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:
+91 96055 74981

Advertisement

You might also like
Comments
Loading...
error: Content is protected !!