പി.സി. തോമസ് അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസികയുടെ പുതിയ മാനേജർ
ഷാജി ആലുവിള
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ മലയാളം ഡിസ്ട്രിക്ട് പ്രസദ്ധീകരണ വിഭാഗമായ ദൂതൻ മാസികയുടെ പുതിയ മാനേജരായി ശ്രീ. പി. സി. തോമസ് നിയമിതനായി. കൊട്ടാരക്കര പൊടിയാട്ടുവിള സ്വദേശിയായ, നിയുക്ത മാനേജർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ മലയാള അധ്യാപകൻ ആയിരുന്നു. ശ്രീ തോമസ് മാഷ് പൊടിയാട്ടുവിള ഏ. ജി. സഭാഗമാണ്. മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ മുൻ ഡയറക്ടർ ആയി ആറു വർഷം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. മികച്ച നേതൃത്വ പാഠവം ഉള്ള ശ്രീ തോമസ് നല്ല ഒരു സംഘാടകൻ കൂടിയാണ്. കഴിഞ്ഞ ഇരൂപത്തിമൂന്ന് വർഷം ദൂതൻ മാസികയുടെ മാനേജരായി സുസ്ത്യാർഹമായ സേവനം നടത്തിയിരുന്ന പാസ്റ്റർ വൈ. ശാമുവേൽകുട്ടി തൽസ്ഥാനത്തു നിന്നും വിരമിച്ച സ്ഥാനത്തേക്കാണ് പുതിയ നിയമനം. വിരമിച്ച ശാമുവേൽ സാറിന്റെ സമർപ്പിത സേവനം ദൂതൻ മാസികയുടെ വളർച്ചക്ക് മറക്കുവാൻ സാധിക്കാത്ത വിലയേറിയ സംഭാവനകൾ ആണ്. ഒപ്പം അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിനും.
Download ShalomBeats Radio
Android App | IOS App
