മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ ജനുവരി 1-3 തീയതികളിൽ

0 416

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ 2021 ജനുവരി 1 മുതൽ 3 വരെ തീയതികളിൽ നടത്തപ്പെടും. ആദ്യ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ പൊതുയോഗങ്ങളും 3-ാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ സംയുക്ത ആരാധനയും നടക്കും.

Download ShalomBeats Radio 

Android App  | IOS App 

പാ. സി.സി. എബ്രഹാം (ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ഇൻ ചാർജ്) ഉദ്ഘാടനം ചെയുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിൽസൺ ജോസഫ് (ജന.വൈസ് പ്രസിഡന്റ് IPC), തോമസ് ഫിലിപ്പ് (ഡിസ്ട്രിക്ട് മിനിസ്റ്റർ), ഷിബു തോമസ് (ഒക്ക്ലഹോമ), സാബു വർഗീസ് (ഹൂസ്റ്റൺ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലോർഡ്‌സൺ ആന്റണി, ഫ്ളവി ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ഡിസ്ട്രിക് PYPA ഫെയ്സ്ബുക്ക് പേജിൽ ലൈവ് ഉണ്ടായിരിക്കും.
സൂം ID: 2317043255
പാസ്കോഡ്: DPM

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...