ഭാവന | പെന്തക്കോസ്ത് ഉത്സവം | ജെസ്സ് ഐസക്ക് കുളങ്ങര

0 1,399

പതിവ് പോലെ വർഷംതോറുമുള്ള ഉള്ള വാർഷിക ഓഡിറ്റിംഗ് നടത്താൻ സ്വർഗ്ഗം ഒരുക്കമായി.. അതിനായി സ്വർഗ്ഗത്തിലെ ഒരു പ്രധാന ദൂതനായ എന്നെ തന്നെ ദൈവം ലോകത്തിലേക്കു അയച്ചു …..എപ്പോഴും കൊടുത്തിരുന്ന നിർദ്ദേശം പോലെ ഇത്തവണയും എന്നോട് നിർദ്ദേശിച്ചു ” കേരളത്തിൽ അവസാനമേ പോകാവൂ … കാരണം നാട്ടിലെ കൺവെൻഷൻ ഉത്സവ മാമാങ്കങ്ങൾ ഒക്കെ കഴിഞ്ഞിട്ട് സർവ്വേ എടുത്താൽ മതിയെത്രെ” …

അങ്ങനെ ഞാൻ ഓഡിറ്റിംഗ് ഫൈലുകളുമായി ലോകത്തിലേക്കു യാത്ര തീരിച്ചു… ആദ്യം തന്നെ പോയത് അമേരിക്കയിലേക്ക് ആണ് ..കെന്റക്കിയിൽ വലിയ ആത്മീയ ഉണർവ് കണ്ട ഞാൻ ഞെട്ടി … കുറച്ചു നേരം ഞാൻ സ്വർഗത്തിൽ തന്നെ ആണോ എന്ന് തോന്നി പോയി …എന്ത് മനോഹമാരായ കാഴ്ചകൾ , പ്രായഭേദമെന്യ മനുഷ്യർ അനുതപിക്കുന്നു , കരയുന്നു,ചിരിക്കുന്നു,സന്തോഷിക്കുന്നു , പ്രായം മറന്നു നൃത്തം ചെയ്തു ദൈവത്തെ സ്തുതിക്കുന്നു….കാര്യങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ യോഗം തുടങ്ങി വെച്ചത് കുറച്ചു കുട്ടികൾ ആണത്രേ … ഡോക്ടറും റവയും പരിപ്പും ഒന്നും അധ്യക്ഷനായിട്ടു ഇല്ലാത്ത , പഠിക്കാൻ വന്ന കുറച്ചു കുട്ടികൾ ആണത്രേ ഈ വലിയ ആത്മിക ഉണർവിന് തുടക്കം കുറച്ചതു ….അവിടുന്ന് ഞാൻ യാത്ര തീരിക്കുമ്പോഴും ആ ചാപ്പലിലേക്കുള്ള ആളുകളുടെ വലിയൊരു കവിഞ്ഞൊഴുകു കാണാൻ സാധിച്ചു .. ഞാൻ ഫയൽ എടുത്തു ഇങ്ങനെ എഴുതി ” Unexpected Savings of Souls , Achieved Target with High Margin “..

Download ShalomBeats Radio 

Android App  | IOS App 

പിന്നേ ഞാൻ നേരെ പോയത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ആണ് …അവിടെയും ദൈവത്തെ അറിയാത്ത ഒരുപാടു പേര് ക്രിസ്തുവിലേക്കു അടുക്കുന്നുണ്ട് ..അനേകം ആളുകളെ ദൈവം എടുത്തു ഉപയോഗിക്കുന്നത് കണ്ടിട്ടു എന്റെ ഫയലിൽ ഇങ്ങനെ എഴുതി ” Same as Like Past Years,, Stable Income & Improvement in Savings “ ..
അവിടന്നു ഞാൻ നേരെ പോയത് യൂറോപ്പ് രാജ്യങ്ങളിലേക്ക് ആണ് , ഈ വർഷവും അവിടെ ഇവിടെ പരിശുദ്ധമാവിന്റെ ചെറിയ ചലനങ്ങ്ൾ സംഭവിക്കുന്നുണ്ട് , പക്ഷെ നാസ്തികരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന കാഴ്ചകൾ ആണ് …..അത് എന്നെ നന്നായി ദുഃഖിപ്പിച്ചു , കെന്റക്കിയിൽ സംഭവിച്ച പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇങ്ങോട്ടേക്കും വ്യാപരിച്ചാലേ എന്തെങ്കിലും മാറ്റം ഉണ്ടാവൂ എന്ന് എനിക്ക് മനസിലായി …വരും വർഷങ്ങളിൽ അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ഞാൻ ഫയലിൽ ഇങ്ങനെ എഴുതി “ Slight Improvement in savings But not upto the Expectations“..

അത് കഴിഞ്ഞു ഞാൻ നേരെ പോയത് ഭാരതത്തിലേക്ക് ആണ് .. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷവും മുന്പെത്തേക്കാൾ പതിമടങ്ങു ശക്തിയിൽ മുന്നോട്ടു പോകുന്നു.. ഇന്ത്യയുടെ താഴെ ഉള്ള വിശുദ്ധന്മാർ മാത്രം പാർക്കുന്ന ഒരു തരം പ്രേത്യക ഗ്രഹത്തിൽ ജീവിക്കുന്ന ചില അതിവിശുദ്ധന്മാർ “ഉഡായിപ്പിന്റെ അപോസ്തോലൻ” എന്ന് ആക്ഷേപിക്കുന്ന ഒരു അപോസ്തലോന്റെ ഉത്തരേന്ത്യയിലെ ഒരു പൊതുയോഗത്തിൽ അനേകർ ദൈവത്തെ അറിയാൻ ഒഴുകി വരുന്ന കാഴ്ച ശെരിക്കും എന്നെ അത്ഭുതപ്പെടുത്തി …..ദൈവം തന്റെ ഇഷ്ടം നിറവേറാൻ ആരെയും ഉപയോഗിക്കും എന്ന് വസ്തുത ചിലർ മനസിലാക്കിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു ..ഞാൻ എന്റെ ഫയലിൽ ഇങ്ങനെ എഴുതി ” Great Savings and Highly Appreciable”

ഞാൻ പിന്നെ പോയത് , വിശുദ്ധരിൽ വിശുദ്ധന്മാർ എന്ന് സ്വയം വിശേഷിക്കുന്നവരുടെ നാട്ടിലേക്കാണ് ..കേരളം എന്നാണ് ആ നാടിൻറെ പേര് .. ഒരു ദൈവത്തെ വിളിക്കുന്നവരിൽ പോലും അനേകം വെത്യസ്തമായ നിയമങ്ങളും, അവർക്കു മാത്രം ബാധകമായി ചില ചട്ടങ്ങളും ഉള്ളവർ ആണ് ഈ ഗ്രഹത്തിൽ ഉള്ളത് … ഞാൻ വരുന്ന വഴി അവരുടെ ഒരു പൊതുയോഗം കാണാൻ ഇടയായി …കുറച്ചു നേരം അത് കണ്ടു ഇരിക്കാം എന്ന് വെച്ച് അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു… അപ്പോഴാണ് ആരോ ഒരാൾ സ്റ്റേജിൽ നിന്ന് പിടയിരിയുടെയും ഗോതമ്പിന്റെയും കണക്കു പറയുന്നത് കേൾക്കുന്നത് … കേട്ടോണ്ടിരുന്ന എനിക്ക് തന്നെ എന്തോ പോലെ തോന്നി.. നിന്റെ വലത്‌ കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന് എന്ന് ദൈവം തന്നെ ഉപേദശിച്ചിട്ടുള്ളപ്പോഴാണ് , ഇവിടെ അയാൾ നിന്ന് തിന്നതിന്റെയും കൊടുത്തതിന്റെയും കണക്കു പറയുന്നത് .. ഇത് എന്താ സംഭവം എന്നു അറിയാൻ വേണ്ടി അടുത്ത ഇരിക്കുന്ന ക്ലീൻ ഷേവ് ചെയ്ത ഒരു ആളോട് ചോദിക്കാമെന്നു വെച്ചപ്പോൾ അദ്ദേഹം എന്റെ നേരെ നോക്കി കണ്ണുരുട്ടുന്നു …എന്റെ കൈയിൽ ഉള്ള ഫയൽ കണ്ടിട്ടു ആവണം പുള്ളി എന്നോട് പറഞ്ഞു ( ഇവിടെ ഒരു പത്രവും ഇറക്കാൻ ഞങ്ങൾ സമ്മതിക്കില്ല , ” നേതൃത്വത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല എന്ന് ” എനിക്ക് ഒന്നു മനസിലായില്ല നിറത്തിന്റെയും ജാതിയുടെയും പേരിൽ വിഭാഗിയത ഉണ്ടാക്കിയവർ തന്നെ ആണല്ലോ വിശുദ്ധിയെ കുറിച്ചും ദൈവ സ്നേഹത്തെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്നത് അറിഞ്ഞപ്പോൾ എനിക്ക് ഇതു എന്ത് വിരോധാഭാസം ആണെന് തോന്നി പോയി ..ഇനി അതിനെ കുറിച്ച് വലതും മിണ്ടിയാൽ ഞാനും ആൾക്കൂട്ടത്തിന്റെ മുൻപിൽ എഴുന്നേറ്റു നിന്ന് മാനം പോവോല്ലോ എന്നോർത്ത് വേണ്ടെന്നു വെച്ച് കുറച്ചു മുൻപോട്ടു നടന്നു …

അപ്പോൽ അതാ മറ്റൊരു പൊതുയോഗം , അവിടെ ചില ആളുകൾ മുട്ട് തമ്മിൽ കൂടി മുട്ടിച്ചു കളിക്കുന്നത് കണ്ടു , പിന്നെ ആണ് മനസിലായത് അത് അവരുടെ ലോകത്തിൽ , വിശുദ്ധ ചുംബനത്തിന്റെ പുതിയ പതിപ്പാണത്രെ ….അപ്പം കിട്ടിയവർക് വീഞ്ഞും വീഞ്ഞ് കിട്ടിയവർക് അപ്പവും കിട്ടാതെ പലരേയും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടപ്പോൾ ആണ് പുതിയ ഒരു അന്നൗൻസ്മെന്റ് കേൾക്കുന്നത് ,” കിട്ടാത്തവർക്ക് എല്ലാം അടുത്ത വര്ഷം തരാമെന്നു ” .. പറഞ്ഞത് തിരുവത്താഴ്ത്തിന്റെ കാര്യമാണോ അതോ വളഞ്ഞിട്ട് അടിക്കുന്ന കൂട്ടത്തിലിന്റെ കാര്യമാണോ ഏന് ആലോചിച്ചു ഞാൻ മെല്ലെ അവിടന്നു നടന്നു നീങ്ങി ..

മനോഹരമായ നൃത്തച്ചുവടുകളുമായി കുറച്ചു കുട്ടികൾ ഡാൻസ് കളിക്കുന്നത് കണ്ടാണ് ഞാൻ ആ വേദിയിലേക്ക് പോയത് , കലോത്സവ വേദിയിൽ കുട്ടികൾ കാണിക്കുന്ന കഴിവിനെ ഓർത്തപ്പോൾ സന്തോഷം തോന്നി…പിന്നീട് ഒന്നുടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് കലോത്സവ വേദി അല്ല മറിച്ചു അതൊരു കൺവെൻഷൻ സ്റ്റേജ് ആണെന് മനസിലായത് … കുഞ്ഞങ്ങളെ തെറ്റ് പറയാൻ പറ്റില്ല ,മനോഹരമായ വരികൾ ഉള്ള ദൈവത്തെ സ്തുതിക്കുന്ന ഒരു സിനിമ ഗാനം ആണ് അവർ തിരഞ്ഞെടുത്തത് .. പക്ഷെ അതൊരു സിനിമ ഗാനം ആണെന്ന് സിനിമകൾ ഒന്നും കാണാത്ത ഉപദേശിമാർക്‌ മനസിലായിലേത്ത്രെ … ഇവരുടെ വിശുദ്ധ ന്യായികരണവും കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോണി …

ഈ വിചിത്ര സമ്മേളനങ്ങൾ കണ്ടു ക്ഷീണിച്ച ഞാൻ പന്തിലിന്റെ പിറകിൽ കുറച്ചു വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കാൻ അങ്ങോട്ട് പോയി ….അവിടെ ചെന്നപ്പോൾ താടിയും മീശയുമില്ലാത്ത ക്ലീൻ ഷേവ് ചെയ്ത ചില വേർപെട്ട ഉപദേശിമാർ തമ്മിൽ പൊരിഞ്ഞ അടി …. സാമ്പാറിൽ ഉപ്പു കുറഞ്ഞെന്നോ, മീൻകറിയിൽ പുളി ഇല്ലന്നോ , അധികാര സ്ഥാനത്തു നിന്ന് വലിച്ചു താഴെ ഇടുമെന്നോ ഒക്കെ ചിലർ അടിയുടെ ഇടയ്ക് പറയുന്നുണ്ടാർന്നു…. കുറച്ചു നേരം ഞാൻ നിൽക്കുന്നത് കേരളത്തിലെ നിയമ സഭയിൽ ആണോ എന്ന് ചിന്തിച്ചു പോയി. അതുപിന്നെ ഒരു ഉത്സവം ഒക്കെ ആവുമ്പോൾ കമ്മറ്റിക്കാരുടെ വക ഒരു തല്ലു ഉണ്ടാവുമല്ലോ ….മറ്റു ജാതിക്കാരുടെ ഇടയിൽ അങ്ങനെ ഒക്കെ ആണ് …അപ്പൊ ദൈവമക്കളായിട്ടു എന്തിനാ കുറക്കുന്നേ …. ?

കാഴ്ചകൾ എല്ലാം കണ്ടു ശെരിക്കും ക്ഷീണിച്ച ഞാൻ പിറകിൽ കണ്ട ഒരു കസേരയിൽ പോയി ഇരുന്നു … കൂട്ടത്തിൽ ഗ്രേഡ് കൂടിയ ഒരു ഉപദേശി സ്റ്റേജിൽ നിന്ന് ഇങ്ങനെ വിളിച്ചു പറയുന്നത് കേട്ട് “ഇത്തവണത്തെ കൺവെൻഷൻ വൻ വിജയം ആയിരുന്നു, റെക്കോർഡ് ആളുകൾ യോഗത്തിൽ വന്നു ചേർന്ന് എന്ന് ” ഞാൻ കൂട്ടത്തിൽ നന്നായിട്ടു ഒന്ന് പരതി നോക്കി പുതിയ ആത്മാക്കൾ ആരെങ്കിലും മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തീരിഞ്ഞോ എന്ന് ? നിർഭാഗ്യവശാൽ എനിക്ക് ആരെയും കാണാൻ സാധിച്ചില്ല…ഒടുവിൽ ഞാൻ എന്റെ ഫയലിൽ ഇങ്ങനെ എഴുതി “pointless farces conducts year by year but No savings .. The leadership must have to repent first. “

Report Prepared & Finalize By
Angel From Heaven

You might also like
Comments
Loading...