ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ

0 583

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ 8 വരെ കല്യാൺനഗർ ബാബുസാപാളയ സെൻ്റ് തോമസ് സെൻ്ററിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യും.
ഡിസ്ട്രിക്റ് പാസ്റ്റർ ജൈമോൻ കെ ബാബു നേതൃത്വം വഹിക്കും
ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷയും സുവിശേഷയോഗവും നടക്കും.
കൺവെൻഷനിൽ പാസ്റ്റർ ഷാജി യോഹന്നാൻ(പത്തനാപുരം)മുഖ്യ പ്രസംഗകനായിരിക്കും.
ഏഴാം തിയതി ശനി രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 4 വരെയും കുട്ടികൾ, യുവതി യുവാക്കൾ, കുടുംബസ്ഥർ, ശുശ്രൂഷകർ എന്നിവർക്കായി പ്രത്യേക സെമിനാർ നടക്കും.
ഡോ. ഫാബിൽ വർഗീസ്, ഇവാ.സിബി മാത്യൂ, സിസ്റ്റർ ബിന്ദു വിന്നി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുക്കും.
ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
സമാപനദിവസമായ ഞായറാഴ്ച രാവിലെ 9.30ന് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റിൽ ഉള്ള സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശൂഷയോടുംകൂടെ കൺവെൻഷൻ സമാപിക്കും.
ഡിസ്ട്രിക്റ്റ് പാസ്റ്റർ ജെയ്മോൻ കെ.ബാബു, സെക്രട്ടറി പാസ്റ്റർ ബ്ലസൺ ജോൺ, ട്രഷറർ ബ്രദർ.ജോർജ് മാത്യൂ എന്നിവർ നേതൃത്വം നൽകും.

You might also like
Comments
Loading...