WME സൺഡേ സ്കൂൾ മിനിസ്ട്രി സംസ്ഥാനതല വാർഷിക പരീക്ഷ നടന്നു.

0 548

കരിയംപ്ലാവ്: WME സൺഡേ സ്കൂൾ മിനിസ്ട്രി കേരള സ്റ്റേറ്റ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2023- 2024 സൺഡേ സ്കൂൾ അദ്ധ്യായന വർഷത്തിലെ സംസ്ഥാനതല വാർഷിക പരീക്ഷ 2024 മെയ് 11 ന് WME പ്രസ്ഥാനത്തിലെ വിവിധ സെൻ്ററുകളിൽ നടത്തപ്പെട്ടു. 2023 ജൂൺ 4 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ച അദ്ധ്യായന വർഷത്തിൽ നിരവധി കുഞ്ഞുങ്ങൾ ദൈവവചനം പഠിച്ചു. 2024 മാർച്ച് 10 ന് ആരംഭിച്ച പരീക്ഷ രജിസ്ട്രേഷൻ 2024 ഏപ്രിൽ 20 ന് ആണ് അവസാനിച്ചത്.

14 സെൻ്റെറുകളിലായി നടത്തപ്പെട്ട പരീക്ഷ 30 -ൽ അധികം ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിലാണ് നടത്തപ്പെട്ടത്. WME സൺഡേ സ്കൂൾ രക്ഷാധികാരിയും WME ദൈവ സഭകളുടെ ദേശീയ ചെയർമാനുമായ റവ. ഡോ. ഒ.എം രാജുക്കുട്ടി അവർകളുടെ നിർദ്ദേശങ്ങൾ സൺഡേ സ്കൂൾ വാർഷിക പരീക്ഷയ്ക്ക് അനുഗ്രഹം ആയിരുന്നു. നിരവധി കുട്ടികൾ എഴുതിയ പരീക്ഷയിൽ WME സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ അസ്സി. പ്രൊഫ. ഷാനോ പി രാജ്, WME സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ബ്രദ: സുബിൻ എം.കെ എന്നിവർ ഇൻവിജിലേറ്റർമാർക്ക് മേൽനോട്ടം നൽകുകയും കൂടാതെ വിവിധ സെൻ്റുകളിൽ പരീക്ഷാ സ്ക്വാഡ് ആയി കടന്നു പോകുകയും ചെയ്തു. തികച്ചും സർവ്വകലാശാല മാതൃകയിൽ ആയിരുന്നു പരീക്ഷ ക്രമീകരിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

പരീക്ഷ ഹാൾടിക്കറ്റ് നൽകി നടത്തപ്പെട്ട പരീക്ഷ വിവിധ സെൻ്ററുകളിൽ രാവിലെ കൃത്യം 9.00 മണിക്ക് ഇൻവിജിലേറ്റർമാർ എത്തുകയും 9.30 ന് പരീക്ഷാ ഹാൾ തുറക്കുകയും വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കുകയും ചെയ്തു. സെൻ്റെർ പാസ്റ്റർ, സൺഡേ സ്കൂൾ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ, ഇൻവിജിലേറ്റർ, ഏതെങ്കിലും മുതിർന്ന ഒരു സൺസേ സ്കൂൾ വിദ്യാർത്ഥി എന്നിവരുടെ സമക്ഷത്ത് തങ്ങളുടെ കൈയൊപ്പ് ചോദ്യ പേപ്പർ പാക്കറ്റിന് മുകളിൽ ശേഖരിച്ചനന്തരം പാക്കറ്റ് സീൽ ഓപ്പൺ ചെയ്ത്. 9.45 ന് ചോദ്യ പേപ്പറുകൾ നൽകുകയും 15 മിനിറ്റ് കൂൾ ഓഫ് ടൈം നൽകുകയും ശേഷം കൃത്യം 10.00 മണിക്ക് കുട്ടികൾ പരീക്ഷ എഴുതി തുടങ്ങുകയും ചെയ്തു. ക്ലാസ്- 1 മുതൽ ക്ലാസ് 10 വരെ നടത്തപ്പെട്ട പരീക്ഷയിൽ ക്ലാസ്സ് – 1 നും ക്ലാസ്സ് 2 ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിച്ചത്, ബ്രായ്ക്കറ്റിൽ നിന്നും ശരിയുത്തരം നൽകുക, ചിത്രത്തിന് നിറം നൽകുക, മന:പാഠ വാക്യം പറയുക എന്നീ രീതിയിലാണ് 1, 2 ക്ലാസ്സിൽ ചോദ്യം ക്രമീകരിച്ചത്. ക്ലാസ് 3 ന് ചിത്രം വരയ്ക്കാനുള്ള ചോദ്യവും ഉണ്ടായിരുന്നു. തുടർന്നുള്ള ക്ലാസ്സുകൾക്ക് ഉപന്യാസം രചിക്കുക, വിശകലനം ചെയ്യുക, ചേരുംപടി ചേർക്കുക, എന്ന രീതിയിലും ചോദ്യം ക്രമീകരിച്ചിരുന്നു. 2 മണിക്കൂർ ആയിരുന്നു പരീക്ഷാസമയം. മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യ പേപ്പവുകളും ഉണ്ടായിരുന്നു. പരീക്ഷയുടെ മൂല്യ നിർണ്ണയം ഉടൻ തന്നെ പൂർത്തീകരിക്കുന്നതുമാണ് രണ്ട് തവണ മൂല്യനിർണ്ണയം നടത്തുന്ന ഉത്തരപേപ്പർ ചീഫ് എക്സാമിനറുടെ അവസാന റൗണ്ട് മൂല്യനിർണ്ണയത്തോടെയാണ് പൂർത്തികരിക്കുന്നത്. പരീക്ഷാഫലം സൺഡേ സ്കൂൾ രക്ഷാധികാരി റവ.ഡോ. ഒ എം രാജ്യക്കുട്ടി അവർകൾ പ്രഖ്യാപിക്കും.

ജൂൺ 2 ഞായാറാഴ്ച്ച 2024-2025 സൺഡേ സ്കൂൾ അദ്ധ്യായന വർഷം ആരംഭിക്കുന്നതുമാണ്. സൺഡേ സ്കൂൾ രക്ഷാധികാരി, സൺഡേ സ്കൂൾ ഡയറക്ടർ, സൺഡേ സ്കൂൾ സെക്രട്ടറി, 12 ബോർഡ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന സൺഡേ സ്കൂൾ ബോർഡിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മീയ വളർച്ചക്ക് നല്ല പങ്ക് വഹിക്കുന്നു. ബോർഡിൻ്റെ തീരുമാനങ്ങൾ ഡിസ്ട്രിക്ടുകളിൽ കൃത്യമായി നടപ്പിലാക്കുവാൻ 14 ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. സൺഡേ സ്കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സഭാടിസ്ഥാനത്തിലും, സെൻ്റർ തലത്തിലും സെമിനാറുകൾ, VBS കൾ എന്നിവ ഡിസ്ട്രിക്ട് തലത്തിൽ കൃത്യമായി കോ-ഓർഡിനേറ്റർമാരിലൂടെ നടത്തപ്പെടുന്നു.

ബോർഡിൻ്റെ നിർദ്ദേശപ്രകാരം കുട്ടികൾക്കായുള്ള ഉപവാസ പ്രാർത്ഥന സഭകളിൽ ഒരു അനുഗ്രഹമാണ്. WME ഡൺഡേ സ്കൂൾ മിനിസ്ട്രി വചന പ്രകരവും കുഞ്ഞുങ്ങളെ പഥ്യ ഉപദേശത്തിൽ വളർത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. ദുരുപദേശങ്ങൾക്ക് സ്ഥാനം കൊടുക്കാതെ അതിനെ എതിർത്ത് യഥാർത്ഥ വചന ഉപദേശത്തിൽ നിലനിൽക്കുന്ന WME പ്രസ്ഥാനത്തിൻ്റെ പുത്രികാ സംഘടനയായ സൺഡേ സ്കൂൾ മിനിസ്ട്രി വചന പകാരം നിലനിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ കാണിക്കുന്ന താൽപ്പര്യം വളരെ വലുതാണ്. WME സഭാ സ്ഥാപകൻ റവ. പാസ്റ്റർ സി എസ് മാത്യൂ അവർകൾ രചിച്ച “ബാല്യകാലത്തിൽ നിൻ സൃഷ്ടാവിൻ ഇഷ്ടം ചെയ് വാൻ തുടങ്ങീടുക” – എന്ന ആത്മീയ ഗാനം സൺഡേ സ്കൂൾ മിനിസ്ട്രിയുടെ ആപ്തവാക്യമാണ്.

You might also like
Comments
Loading...