പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് വാക്സീൻ: റജിസ്ട്രേഷൻ ശനിയാഴ്ച മുതൽ

0 1,231

ന്യൂഡൽഹി: പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്.

Download ShalomBeats Radio 

Android App  | IOS App 

രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ ലഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും പ്രായനിയന്ത്രണമില്ലാതെയും ലഭിക്കുന്നുണ്ട്.

രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവർക്ക് മുൻഗണന നൽകിയാകും 18 വയസ്സിനു മുകളിലുള്ളവരിലേക്കു കുത്തിവയ്പ് വ്യാപിപ്പിക്കുന്നത്. വാക്സീൻ നേരിട്ടു വാങ്ങുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണവും എടുത്തുകളഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മറ്റ് സംരംഭങ്ങൾക്കുമെല്ലാം വാക്സീൻ നേരിട്ടു വാങ്ങാം.

കോ-വിൻ വെബസൈറ്റില്‍ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നത് ഇതാ.

1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ‘സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക

3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.

4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക.

5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക

നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

വാക്സിനേഷൻ രജിസ്ട്രേഷൻ സമയത്ത് ഇവയില്‍ ഏതെങ്കിലും തിരച്ചറിയല്‍ രേഖകൾ കരുതണം

> ആധാർ കാർഡ്

> പാൻ കാർഡ്

> വോട്ടർ ഐഡി

> ഡ്രൈവിങ് ലൈസന്‍സ്

> തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്

> പാസ്‌പോർട്ട്

> ബാങ്ക് / പോസ്റ്റോഫീസ് നൽകുന്ന പാസ്ബുക്കുകൾ

> പെൻഷൻ പ്രമാണം

> സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

You might also like
Comments
Loading...