ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് അൻപതിന്റെ നിറവിൽ.

0 223

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ,കുവൈറ്റ്‌ സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് (എൻ ഇ സി കെ) ഹാളിൽ തുടക്കമാകും.

സഭാ പ്രസിഡണ്ട് പാസ്റ്റർ വി ടി ഏബ്രഹാം അദ്ധ്യക്ഷം വഹിക്കുന്ന ഈ മീറ്റിംഗിൽ വിശിഷ്ട അതിഥികൾ ആയി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗവേർണിംഗ് ബോഡി ചെയർമാനും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറുമായ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ സി സി തോമസ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ് മുൻ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് മുൻ ഓവർസീയറുമായ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ പി ജെ ജെയിംസ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശുശ്രൂഷകനും, മുൻ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഹ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ എ ഉമ്മൻ, കുവൈറ്റിലെ വിവിധ സഭകളിലെ ദൈവദാസന്മാർ,ദൈവമക്കൾ എന്നിവർ പങ്കെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ അൻപത് വർഷം കുവൈറ്റ് മരുഭൂമിയിൽ ദൈവസഭ കുവൈറ്റിനെ മഹത്വത്തോടെ നടത്തിയ ദൈവത്തെ സ്തുതിക്കുവാനായി നമുക്ക് ഒന്നിച്ചു കടന്നു വരാം. ദൈവസഭ കുവൈറ്റിനോടൊപ്പം കുവൈറ്റിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ സംഗീത സായ്ഹാനം മറ്റു വിവിധ ആത്മീയ പ്രോഗ്രാമുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഉദ്‌ഘാടന മീറ്റിംഗിലേക്ക് കുവൈറ്റിലുള്ള ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

You might also like
Comments
Loading...