ബ്രിട്ടനിൽ മലയാളികൾ കൂടുന്ന ദൈവാലയത്തിൽ ആക്രമണം

0 939

ലണ്ടൻ: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രഥമ ദേവാലയങ്ങളിലൊന്നായ ലീഡ്‌സിലെ സെന്റ് വില്‍ഫ്രഡ് ദേവാലയത്തിനു നേരെ കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായി. സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിയനായ ഫാ. മാത്യു മുളയോലി പ്രാര്‍ത്ഥനാ യോഗത്തിനായി പുറത്തുപോയ അവസരത്തിലാണ് ദേവലയക്കിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. ദേവാലയത്തിന്റെ മുന്‍ ഗേറ്റും ആനവാതിലും തകര്‍ത്ത അക്രമികള്‍ ഉള്‍വശത്തെ ഗ്ലാസുകൊണ്ടുള്ള വാതിലും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ത്രീകളടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് തടച്ചുകൂടി.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...