അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി

0 261

വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി

കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ നടന്നു. മേഖല SSA പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷത വഹിച്ചു. ഐ പി സി സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജോൺ റിച്ചാർഡ് ഉദ്ഘാടനം ചെയ്തു. SSA സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, SSA സ്റ്റേറ്റ് ട്രഷറർ ബ്രദർ ഫിന്നി പി. മാത്യു എന്നിവർ സന്ദേശം നൽകി.
മേഖല ജോയിന്റ് സെക്രട്ടറി ജിനു ജോൺ സ്വാഗതവും ട്രഷറർ എ. അലക്സാണ്ടർ കൃതജ്ഞതയും അറിയിച്ചു.
അർഹരായ 50 ഓളം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു.
ബ്രദർ ജോയൽ &ടീം ഗാനശുശ്രൂഷ നയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

മേഖലയിലെ സണ്ടേസ്ക്കൂൾ സെന്റർ ഭാരവാഹികൾ ഹെഡ് മാസ്റ്റർമാർ , അദ്ധ്യാപകർ , വിദ്യാർത്ഥികൾ മാതാപിതാക്കന്മാർ എന്നിവർ പങ്കെടുത്തു.

മേഖല സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് , വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി, പാസ്റ്റർ റെജി ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിനു ജോൺ, ട്രഷറാർ ബ്രദർ എ. അലക്സാണ്ടർ എന്നിവർ നേതൃത്വംനൽകി

You might also like
Comments
Loading...