തോമസ് വടക്കേക്കുറ്റ് നല്ല നിലത്ത് വീണ വിത്ത്: അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ

0 622

തിരുവല്ല: തോമസ് വടക്കേക്കുറ്റ് നൂറ് മേനി വിളവ് നൽകിയ നല്ല നിലത്ത് വീണ വിത്താണന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പ്രസ്താവിച്ചു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ സംഘടിപ്പിച്ച തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

” എൻ്റെ പാനപാത്രം നിറഞ്ഞു കവിയുന്നു ” എന്ന ബൈബിൾ വചനം പോലെ അനേകർക്ക് നന്മ പകർന്നുകൊടുത്ത മനുഷ്യസ്നേഹിയായിരുന്നു തോമസ് വടക്കേക്കുറ്റ്. വെള്ളത്തിൽ നിന്നും പ്രകാശം ലഭിക്കുന്നതുപോലെ ഇടപെട്ട ഇടങ്ങളിൽ പ്രകാശം പരത്തിയ വ്യക്തി. അടുത്ത് വരുന്നവരെ ചേർത്ത് പിടിക്കാനും സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വ്യക്തിയായിരിക്കണം ലീഡർ. അപ്രകാരമുള്ള ലക്ഷണമൊത്ത ലീഡർ ആണ് വടക്കേക്കുറ്റ് സാർ.

Download ShalomBeats Radio 

Android App  | IOS App 

ക്രിസ്ത്യാനിത്വത്തിൻ്റെ ദർശനം സാഹോദര്യം ആണ്.കേരളത്തിലെ സാമൂഹിക – സാംസ്കാരിക പ്രതലങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് നേതൃത്വം വഹിച്ച മുന്നേറ്റമാണ് പെന്തക്കോസ്ത് സഭ. സമൂഹത്തിലെ അടിത്തട്ടുകാരെ ചേർത്ത്പിടിക്കാനും മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരാനും പെന്തക്കോസ്ത് സഭയ്ക്ക് കഴിഞ്ഞു. പെന്തകോസ്ത് വിശ്വാസികളുടെ കോട്ടയായ റാന്നിയുടെ എംഎൽഎ ആകാൻ അവസരം ലഭിച്ചത് എൻ്റെ ഭാഗ്യമായും ദൈവനിയോഗമായും ഞാൻ പരിഗണിക്കുന്നു അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ കൂട്ടിച്ചേർത്തു.

പി സി ഐ നാഷനൽ പ്രസിഡൻ്റ് എൻ എം രാജു അധ്യക്ഷത വഹിച്ചു. നാഷനൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജെ ജോസഫ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. പവ്വർ വിഷൻ ചെയർമാൻ ഡോ. കെ സി ജോൺ പ്രത്യാശാ സന്ദേശം നൽകി.

ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ പി ജി മാത്യൂസ്, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ സാമുവേൽ, കല്ലുമല ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ പി ജെ തോമസ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ടീ വൈ ജോൺസൺ, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ ഓവർസിയർ പാസ്റ്റർ എൻ പി കൊച്ചുമോൻ, കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മുൻ ഓവർസിയർ പാസ്റ്റർ സണ്ണി വർക്കി, പാസ്റ്റർ പ്രിൻസ് റാന്നി, സുവാർത്ത ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോൺ, പി ഡബ്ലു സി സ്റ്റേറ്റ് സെക്രട്ടറി ജോയിസ് സാജൻ, പി വൈ സി വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം , പാസ്റ്റർ ജോസ് പാപ്പച്ചൻ, ജോസ് പീറ്റർ, സൈലാസ്കുട്ടി എന്നിവർ അനുശോചിച്ചു.

തോമസ് വടക്കേക്കുറ്റിൻ്റെ കൊച്ചുമകൻ തോമസ് സാബു ഓർമ്മകൾ പങ്കുവച്ചു. ജോജി ഐപ്പ് മാത്യൂസ് കൃതജ്ഞത പറഞ്ഞു.
പാസ്റ്റർ കെ എ ഉമ്മൻ, പാസ്റ്റർ എം കെ കരുണാകരൻ, ബിജു വർഗീസ്, പാസ്റ്റർന്മാരായ ബിനോയ് ചാക്കോ, കെ ഒ ജോൺസൺ, ജേക്കബ് ടീ ആൻ്റണി, ബിനോയ് മാത്യൂ, ടീ വി തോമസ് , ജിൻസി സാം എന്നിവർ പങ്കെടുത്തു. പാസ്റ്റർ എബിൻ ഓതറ ഗാനശുശ്രൂഷ നിർവ്വഹിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...