പിവൈസി കാസർഗോഡ് ജില്ലാ കമ്മിറ്റി വയനാട്ടിൽ

0 911

കാസർഗോഡ്: പിവൈസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി വയനാട്ടിലെ പ്രളയെക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ചു. പൂർണമായും വീടു നശിച്ച കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. മേഖല പ്രസിഡണ്ട് പാ. സിജു സ്കറിയ, കാസർഗോഡ് ജില്ല പ്രസിഡണ്ട് പാ. പ്രിൻസ് ജോസഫ്, ബ്രദർ സാം വർഗീസ് എന്നിവരാണ് ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക നേതൃത്വം കൊടുത്തത്.

പിവൈസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 2 ന് കേരളമെങ്ങുമുള്ള പ്രവർത്തകർ ദുരിത മേഖലകൾ സന്ദർശിക്കാനും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. സ്റ്റേറ്റ് ഫ്ലഡ് റിലിഫ് കോർഡിനേറ്റർമാരായി ജോജി ഐപ്പ് മാത്യുസ്, ജിൻസി സാം (PWC) എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 9446392303

Advertisement

You might also like
Comments
Loading...
error: Content is protected !!