പ്രൊഫസർ ഫിലിപ്പോസ് ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 124

റാന്നി : ഇട്ടിയപ്പാറ ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന കർത്തൃദാസൻ പ്രൊഫസർ ഫിലിപ്പോസ് ചാക്കോ ജൂൺ 20 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മുംബൈ യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് പ്രൊഫസറായിരുന്നു കർത്തൃദാസൻ പ്രൊഫസർ ഫിലിപ്പോസ് ചാക്കോ. മുബൈ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ ആയിരുന്നപ്പോഴും തന്നിലെ സുവിശേഷകൻ ശക്തമായി കർത്താവിന് വേണ്ടി പ്രയോജനപ്പെട്ടുകൊണ്ടിരുന്നു. അനേകരെ മുബൈയിൽ കർത്താവിന് വേണ്ടി നേടുവാൻ ദൈവം തന്നെ ഉപയോഗിച്ചു. പിന്നീട് റിട്ടയേർമെന്റിന് ശേഷവും സുവിശേഷ വേലയിൽ സജീവമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യമാർ : വാളക്കുഴി പാലോലിൽ പരേതയായ ശ്രീമതി മേരിക്കുട്ടി ഫിലിപ്പോസ്, ഇലഞ്ഞിക്കൽ ശ്രീമതി പൊന്നമ്മ ഫിലിപ്പോസ്. മക്കൾ. ഡോ. മേബിൾ സാം, ലെജി ഫിലിപ്പ് സ്, ഡോ. മെറിന ജോൺസൺ. മരുമക്കൾ : പ്രഫ. സാം ജേക്കബ്, നിസി ഫിലിപ്പ്സ്, ജോൺസൺ മത്തായി.

സംസ്കാര ശുശ്രൂഷ ജൂൺ 23 വ്യാഴാഴ്ച്ച രാവിലെ രാവിലെ 8 മണിക്ക് ഇട്ടിയപ്പാറ ദൈവസഭയിൽ ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് സഭാ സെമിത്തേരിയിൽ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Advertisement

You might also like
Comments
Loading...