വൈ.പി. ഇ. ജനറൽ ക്യാമ്പ്‍ 2018 – ആലോചനാ യോഗം

പാ. ഷൈജു തോമസ് ഞാറക്കൽ

0 695

മുളക്കുഴ:- ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ യുവജനപ്രസ്ഥാനമായ വൈ.പി. ഇ. ജനറല്‍ ക്യാമ്പ് 2018 ഡിസംബർ 24 മുതല്‍ 26 വരെ ചർച്ച് ഓഫ് ഗോഡ് സഭയുടെ അസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വച്ച് നടക്കും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രഥമ ആലോചനാ യോഗം വൈ.പി.ഇ. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ എ.റ്റി. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ 2018 ഒക്‌ടോബര്‍ 7-ാം തീയതി ഞായറാഴച ഉച്ചകഴിഞ്ഞ് 4 മണിക്ക് മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഈ യോഗത്തിൽ വൈ. പി.ഇ.സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ, മുന്‍ ക്യാമ്പ് കണ്‍വീനേഴ്‌സ്,സമീപ ഡിസ്ട്രിക്ടുകളിലെ ശുശ്രൂഷകന്മാര്‍, വൈ.പി.ഇ.സെക്രട്ടറിമാർ, ഓർഗനൈസേഴ്സ്,സോണൽ ഭാരവാഹികൾ, പുതിയതായി ക്യാമ്പ് കമ്മറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് വൈ.പി.ഇ. സ്റ്റേറ്റ് സെക്രട്ടറി ബ്രദർ.മാത്യൂ ബേബി അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...