ശക്തമായ കാറ്റും മഴയും; ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം

0 1,454

ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം. നഗരത്തില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ശക്തമായ കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍കൂരകള്‍ തകര്‍ന്നു.

വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ ഇളകിവീഴുന്ന അവസ്ഥയുണ്ടായി. റോഡിലേക്ക് മേല്‍ക്കൂര ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

മഴ കനത്തത്‌ വാഹനാപകടങ്ങള്‍ക്കും കാരണമാകുന്ന സ്ഥിതിയുമുണ്ടായി. ചാലക്കുടി സ്വകാര്യ ബസ് സ്റ്റാന്‍ഡിനുമുന്നിലേക്ക് വലിയ മരം കടപുഴകി വീണത് ബസുകള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കി. ഇതോടൊപ്പം രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.

Advertisement

You might also like
Comments
Loading...
error: Content is protected !!