വൈദീകനെ മർദ്ദിച്ചതിൽ പ്രതിഷേധം: നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റിസ്

0 1,002

ചെങ്ങന്നൂർ: കെ – റെയിൽ പദ്ധതിക്കെതിരെ മുളക്കുഴയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ഓർത്തഡോക്സ് സഭാ ചെന്നൈ ഭദ്രാസനത്തിലെ വൈദീകനും മുളക്കുഴ സെൻ്റ് മേരീസ് ഇടവകാംഗവുമായ റവ.ഫാദർ മാത്യൂ വർഗീസിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴക്കുകയും ചെയ്തതിൽ നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
ജനങ്ങളെ കുടിയൊഴിപ്പിക്കുകയും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുകയും ചെയ്യുന്ന വികസന അജണ്ടകൾ സമഗ്രമായ സാമൂഹിക പഠനവും പൊതുജന സംവാദവും നടത്തിയ ശേഷമേ നടപ്പിലാക്കാവൂ എന്ന് യോഗം അഭിപ്രായപ്പെട്ടു.


പൊതുജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും നാട്ടുകാരുടെ ആശങ്ക ദുരീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ, ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. ഫാദർ ജോൺകുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട് , ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ എ ആർ നോബിൾ, ഫാദർ ജോബി കോടിയാട്ട്, അഡ്വ. സജി തമ്പാൻ, ബിജു മാത്യൂ ഗ്രാമം എന്നിവർ പ്രസംഗിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...