മുല്ലപ്പെരിയാർ വിഷയം |തമിഴ്നാടിന് ജലം നല്കി കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംയൂക്ത സമിതി പ്രാർത്ഥന യജ്ഞം ആവശ്യപെട്ടു

0 642

മേരികുളം :വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മേരികുളം സെന്റ് ജോർജ്‌ ദൈവാലയത്തിന്റെ പാരിഷ് ഹാളിൽ ഏകദിന പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു.

കേരള-തമിഴ്നാട് സർക്കാരുകളുടെയും, ഉന്നത ന്യായപീഠത്തിന്റെയും, സാങ്കേതിക വിദഗ്ദ്ധരുടെയും ഉചിതമായ പഠനത്തിലൂടെയും തീരുമാനത്തിലൂടെയും ജനലക്ഷങ്ങളുടെ ജീവനു ഭീഷണിയായ പ്രശ്നത്തിന് ഒരു ശാശ്വതമായ പരിഹാരം സാധ്യമാക്കുന്നതിനു വേണ്ടിയാണ് ക്രൈസ്തവ വിശ്വാസി സമൂഹത്തെ പങ്കെടുപ്പിച്ച് പ്രാർത്ഥന യജ്ഞത്തിന് ആഹ്വാനം ചെയ്തത്.

Download ShalomBeats Radio 

Android App  | IOS App 

സമ്മേളനത്തിൽ ചെയർമാൻ
ഫാ. ജോൺസൺ തേക്കടിയിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു.

അഡ്വ ജസ്റ്റിൻ പള്ളി വാതുക്കൽ പ്രമേയം അവതരിപ്പിച്ചു.ഫാദർ വർഗ്ഗീസ് കുളംപള്ളിൽ, ഫാദർ സെബാസ്റ്റ്യൻ വെച്ചു കരോട്ട് ,മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാദർ ജോയി നിരപ്പേൽ, കൺവീനർ കെ.എൻ മോഹൻ ദാസ് , ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യൂ,ജനറൽ സെക്രട്ടറി അഡ്വ. സോണു അഗസ്റ്റിൻ, ഗിന്നസ് സുനിൽ ജോസഫ്, ഡോ.ജോൺസൺ വി. ഇടിക്കുള, ഡോ.ജോർജ് വർഗ്ഗീസ് , സി.എസ് ഐ. ജില്ലാ ചെയർമാൻ റവ.ജസ്റ്റിൻ മണി, പാസ്റ്റർ ജയിംസ് പാണ്ടനാട്, പാസ്റ്റർ രാജു ആനിക്കാട്, റവ.കെ.എ ലൂക്കോസ് , റവ.മനോജ് ചാക്കോ, റവ.പി.എസ് ചാക്കോച്ചൻ, റവ. അനിൽ സി.മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം, റവ.നോബിൾ തെക്കേക്കര, എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

You might also like
Comments
Loading...