സീലിങ് തുളച്ച് വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചു; യുഎസിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു

0 815

അലബാമ : യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.

ഈ മാസം ഇത് രണ്ടാമത്തെ മലയാളിയാണ് യുഎസിൽ വെടിയേറ്റു മരിക്കുന്നത്. 18ന് ചെറുകോൽ ചരുവേൽ സാജൻ മാത്യു വെടിയേറ്റു മരിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

നാലു മാസം മുൻപാണ് മറിയവും കുടുംബവും അമേരിക്കയിൽ എത്തിയത്. നേരത്തെ, കുടുംബമായി മസ്ക്കത്തിലായിരുന്നു

പൊലീസ് അധികാരികളിൽനിന്ന് മൃതദേഹം ലഭിക്കുന്നതിനനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. താങ്ക്സ്ഗിവിങ് ആഘോഷത്തിനിടെ കഴിഞ്ഞ ദിവസം മോണ്ട്ഗോമറിയില്‍, വീട്ടിൽ ‍ഭക്ഷണം കഴിക്കുകയായിരുന്ന ഒരാള്‍ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Advertisement

You might also like
Comments
Loading...