പിവൈസി സ്നേഹ സംഗീതം വടശേരിക്കരയിൽ

0 411

വടശേരിക്കര: പഞ്ചായത്തിലെ വിവിധ പെന്തക്കോസ്തു സഭകളിലെ യുവജനങ്ങൾ നേതൃത്വം നൽകുന്ന പിവൈസി സ്നേഹ സംഗീതം പ്രോഗ്രാം മാർച്ച് 3 ഞായറാഴ്ച വൈകിട്ട് കെഎസ്ഇബി ക്ക് സമി പമുള്ള ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും.

വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നുള്ള അമ്പതിലധികം അംഗങ്ങൾ പങ്കെടുക്കുന്ന പിവൈസി ക്വയർ ഒരുക്കുന്ന സംഗീത പശ്ചാത്തലത്തിൽ സുപ്രസിദ്ധ ക്രൈസ്തവ ഗായകനായ ഡോ. ബ്ലസൻ മേമന വർഷിപ്പിന് നേതൃത്വം കൊടുക്കും.സംസ്ഥാനത്തെ കായിക താരങ്ങൾക്കിടയിൽ കലർപ്പില്ലാത്ത സുവിശേഷം അറിയിക്കുന്ന സംസ്ഥാന അത്ലറ്റിക്ക് കോച്ച് ഇവാ.അനിഷ് തോമസ് ദൈവവചനം സംസാരിക്കും.സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അതിഥികളായി പങ്കെടുക്കും. സ്ഥലത്തെ വിവിധ പെന്തക്കോസ്ത് സഭകളിലെ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

സംസ്ഥാനത്തെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയാണ് പെന്തക്കോസ്തു യൂത്ത് കൗൺസിൽ. സംസ്ഥാന പിവൈസിയുടെ ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് പിവൈസി സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!