തുഴയെ കൈവിട്ട തോണി | ജെസ് ഐസക് കുളങ്ങര

ജെസ് ഐസക് കുളങ്ങര

0 1,944

പുഴയുടെ ഓളങ്ങൾ തള്ളി കടവിൽ ഒരു ചെറുതോണി കിടന്നിരുന്നു.അത് ഒരു കയറു കൊണ്ടു കടവിൽ ഒരു കുറ്റയിൽ ബന്ധിച്ചിരുന്നു,തോണിയെ ചാരി തുഴയും വിശ്രമിച്ചു കൊണ്ടിരുന്നു .ഒരു നല്ല ഇളംകാറ്റ് എപ്പോഴും തോണിയെ തഴുകി കൊണ്ടിരുന്നു, പുഴയുടെ ഓളത്തിൽ തോണി ഇങ്ങനെ ചാഞ്ചാടി കൊണ്ടേ ഇരുന്നു.തന്നിലേക്ക് എപ്പോഴും അടിച്ചു കൊണ്ടിരുന്ന ആ ഇളംകാറ്റിനോട് ഒരിക്കൽ തോണിക്കു പ്രണയം തോന്നി . അങ്ങനെ പ്രണയം തലയെക്കു പിടിച്ചപ്പോൾ തോണി ഇങ്ങനെ ചിന്തിച്ചു തന്നെ ബന്ധിച്ചിരിക്കുന്ന ഈ കയർ തന്റെ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടിഞ്ഞാണ് ആണ്. തനിക്കു കാവലായി എപ്പോഴും കൂടെ ഇരിക്കുന്ന തുഴയും ഒരു ശാപമാണ്, എന്നും കണ്ടു മടുത്തു ആ കടവും തന്നിൽ മുഷിപ്പു ഉളവാക്കി ഇരിക്കുന്നു. ഈ കടവിൽ താനെ കയറു കൊണ്ടു കെട്ടി ഇല്ലായിരുന്നുവെങ്കിൽ ആ ഇളംകാറ്റിന്റെ സൗന്ദര്യത്തിൽ പുഴയുടെ ഓളങ്ങൾ തള്ളി തനിക്കു ഇഷ്ടം ഉള്ള തീരങ്ങൾ തേടി പോകാമായിരുന്നു എന്നു തോണി ആഗ്രഹിച്ചു…
ഓരോ ദിവസം കഴിയുന്തോറും തോണിക്കു തന്റെ ആഗ്രഹങ്ങൾ കൂടികൂടി വന്നു,അങ്ങനെ ഒരു ഉച്ചകഴിഞ്ഞ നേരം മയക്കത്തിൽ ആയിരുന്ന തോണി കണ്ണുതുറന്നു നോക്കിയപ്പോൾ തന്നെ കെട്ടിയിരുന്ന കയറിന്റ കെട്ടിൽ ഒരു ചെറിയ അയവു വന്നിരിക്കുന്നു, ഇതു പറ്റിയ അവസരം ആണെന്നു തോണിക്കു തോന്നി.കാറ്റിന്റെ സഹായത്താൽ തോണി നന്നായി ചാഞ്ചാടൻ ശ്രെമിച്ചു.ഓരോ ഓളങ്ങൾ വരുന്തോറും തോണി തന്റെ ചാഞ്ചാട്ടത്തിന്റെ വേഗത കൂട്ടി കൊണ്ടേയിരുന്നു.ഒടുവിൽ കെട്ടിയിരുന്ന കയറു പൂർണമായി അഴിഞ്ഞു മാറി, തോണിയുടെ ഉലച്ചിൽ മൂലം തുഴയും തോണിയിൽ നിന്നു വീണു പോയി…കാറ്റ് വീണ്ടും തന്നെ മാടി വിളിച്ചു കൊണ്ടേയിരുന്നു അങ്ങനെ ആ കടവിനോട് യാത്ര ചോദിക്കാതെ തോണി മെല്ലെ തീരം വിട്ടു; പുഴയുടെ ഓളങ്ങൾ വകഞ്ഞു മാറ്റി തോണി കാറ്റിനെ അനുഗമിച്ചു നീങ്ങി..താൻ എടുത്ത തീരുമാനം വളരെ ശെരി ആണെന് തോണിക്കു തോന്നി..
” ഇത്രയും നാൾ ആ നശിച്ച കടവിന്റെ തടവറയിൽ ആയിരിന്നു താൻ, ഇന്ന് തനിക്കു സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു” താൻ സ്നേഹിച്ച കാറ്റിനോടൊപ്പം ആനന്ദിച്ചു തോണി മുന്നോട്ടു നീങ്ങി.എപ്പോഴും കാവലായി കൂടെ ഉള്ള തുഴ തന്റെ ഇഷ്ടങ്ങൾക്കു ഒരിക്കൽ പോലും വിലകല്പിച്ചിരുന്നില്ല എന്നു ഇപ്പോൾ ഒഴുക്കിന് അനുകൂലമായി നീങ്ങിയ തോണിക്കു തോന്നി. താൻ വിട്ടിട്ടു പോന്ന ആ കടവ് ജീവിതത്തിൽ ഒരിക്കൽ പോലും ഇനി കാണാൻ തോണി ആഗ്രഹിച്ചില്ല. ഏറെ സ്നേഹിച്ച കാറ്റിന്റെ കൂടെ ഇറങ്ങിപോരാൻ എടുത്ത തീരുമാനം തന്നിൽ സന്തോഷത്തിന്റയും ആനന്ദത്തിന്റയും അളവ് വർധിപ്പിച്ചു. വളരെ ദൂരം ചെന്നപ്പോൾ കാറ്റിന്റെ സ്വാഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരുന്നതായി തോണിക്കു തോന്നി. പക്ഷെ അപ്പോഴും കാറ്റിനെ അനുഗമിച്ചു കൊണ്ടേയിരുന്നു, കാരണം അത്രമേൽ കാറ്റ് തന്റെ മനസു കവർന്നിരിക്കുന്നു..
പക്ഷെ ആ ശാന്തതയ്ക്കു വലിയ ആയുസ്സു ഉണ്ടായിരുന്നില്ല,കാറ്റിന്റെ രൂപവും ഭാവവും മാറി,തന്നെ നിയന്ത്രിക്കാൻ കഴിയാതെ തോണി ആടിയുലഞ്ഞു. കാറ്റും ഒഴുക്കും വളരെ വേഗത്തിൽ തോണിയെ വലിച്ചു കൊണ്ടു പോയി, ദിശ തെറ്റിയ തോണി ഒഴുകി ചെന്നു പല പാറകെട്ടുകളിൽ തട്ടി, തന്റെ ദേഹം വേദനിച്ചപ്പോൾ എന്നും ശെരിയായ ദിശയിൽ ഈ കല്ലുകളെ ഒഴിച്ചു തന്നെ നിയന്ത്രിച്ചു നയിച്ചു കൊണ്ടുപോയിരുന്നു തന്റെ തുഴയെ കുറിച്ചു ഓർമ്മ വന്നു…ഇങ്ങനെ ഒരു ആപത്തു ഉണ്ടാവാതിരിക്കാനാണ് തന്നെ ബന്ധിച്ചിരുന്നതെന്നും , ആ കയറു തനിക്കു ഒരു ബന്ധനം അല്ല മറിച്ചു സുരക്ഷിതത്വും ആയിരുന്നല്ലോ എന്നു ഓർത്തപ്പോൾ തോണി പൊട്ടി കരഞ്ഞു. മുന്നിൽ വലിയ വെള്ളച്ചാട്ടം കണ്ടപ്പോൾ തന്റെ പോക്കു മറുകരയിലേക്ക് അല്ല മറിച്ച നാശത്തിലേക്ക് ആണെന്നു തോണിക്കു ബോധ്യമായി.കാറ്റിന്റെ കൂടെ ഇറങ്ങി തിരിച്ച നശിച്ച നിമിഷത്തെ ഓർത്തു തോണി ദുഃഖിച്ചു. ആ പഴയ കടവിലേക്കു തീരിച്ചു പോകാൻ തോണി ആഗ്രഹിച്ചു. താൻ ഒരു വാക്ക് പറയാതെ പോയതിൽ ആ കടവും തുഴയും എത്രത്തോളം ദുഃഖിക്കുന്നു എന്നും ആ കണ്ണീരിന്റെ ഫലമാണ് ഈ നാശം എന്നും തോണിക്കു ബോധ്യമായി, നഷ്ടപെട്ട തന്റെ പഴയ നല്ല നാളുകളെ ഓർത്തുകൊണ്ടു തോണി വെള്ളച്ചാട്ടത്തിലേക്കു പതിച്ചു,പാറകെട്ടുകളിൽ ഇടിച്ചു തകർന്നു പല കഷണങ്ങളായി പുഴയിലൂടെ ഒഴുകി എങ്ങോ മറഞ്ഞു.കാറ്റ് ശാന്തമായി തന്റെ പുതിയ ഇരയെ തേടി അടുത്ത കടവിലേക്കു മന്ദം മന്ദം നീങ്ങി….
പ്രിയ സഹോദരിസഹോദരന്മാരെ ശെരിയായ പക്വത കൈവരിക്കാത്ത പ്രായത്തിൽ നിങ്ങൾക്കു ശെരി എന്നു തോന്നുന്ന പല തീരുമാനങ്ങൾ നിങ്ങളുടെ മാതാപിതാക്കൾക്ക് ദുഃഖം മാത്രമാണ് സമ്മാനിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ നാശത്തിന്റെ തുടക്കം ആണ്..ആകയാൽ ബൈബിളിൽ ഇങ്ങനെ പറയുന്നു ” മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ, അതു ന്യായമല്ലോ; നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘ ആയുസ്സോടെ ഇരിപ്പാനും നിന്റെ അപ്പനെയും അമ്മയും ബഹുമാനിക്കുക എന്നത് ആദ്യ കല്പന ആകുന്നു”.
ഈ ഒരു ഭാവന നിങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ കഴിയട്ടെ എന്നു ആശംസിച്ചു കൊണ്ടു ഞാൻ നിർത്തുന്നു.. ” തുഴയെ കൈ വിട്ട തോണി” അല്ലെങ്കിൽ ” അപ്പനെ കൈവിട്ട മക്കൾ

 

80%
Awesome
  • Design
You might also like
Comments
Loading...