തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത..! മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് നിര്‍ദേശം

0 849

ചെന്നൈ: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകരുത് എന്നാണ് മുന്നറിയിപ്പ്.

വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതായും ഒപ്പം മണിക്കൂറില്‍ 50- 55 കിമി വേഗതയിലും കാറ്റിന് സാധ്യതയുളളതായി കേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Advertisement

You might also like
Comments
Loading...
error: Content is protected !!