”യേശു എന്നെ സ്നേഹിക്കുന്നതുകൊണ്ടു ഞാൻ ജീവിക്കുന്നു എന്നതാണ് യഥാർത്ഥ സത്യം”

സജിദേവ് കുവൈറ്റ്‌

0 975

ലോകം മാറും, മനുഷ്യർ മാറും, സമൂഹം മാറും ,മാറില്ല എന്നു പറഞ്ഞ സകലരും മാറി നിൽക്കുമ്പോൾ മാറാത്തവനായ മയങാത്തവനായ മഹാ ദൈവം മാനവരാശിയുടെ മഹാ പാപത്തെ മായ്ക്കുവാൻ മരകുരിശിൽ മഹനീയമായ് കിടന്നു മാർവിലെ ചുടു നിണം മതിയാവോളം മറുവിലയായി മഹാ പാനീയ യാഗമായി നൽകിയ മഹനീയ യാഗത്തിൽ ഞാൻ കണ്ടു യഥാർത്ഥ ആ മഹാസ്നേഹം അതുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്.

കാൽവരിയുടെ കുലക്കളത്തിൽ കരങ്ങൾ കാലിരുമ്പാണിക്കായ്‌ കരുണയോടുകൂടെ ഏല്പിച്ചുകൊടുത്ത കരുണാമയനായ കരുണ്ണ്യവാനായ കനിവിൻ ഉറവിടമായ കർത്താൻ കരുണയറ്റ കാഠിന്യ ഹൃദയമുള്ള കവലികന്മാർക്കു മുൻപിൽ കനിവോടു നിന്നതു മാനവജാതിയുടെ രക്ഷക്കുവേണ്ടിയായിരുന്നു അതാണ് യഥാർത്ഥ സത്യം. ആ സത്യമാണ് എന്നെയും ജീവിപ്പിച്ചുകൊണ്ടിരിക്കുന്നതു. ആ സത്യം നിങ്ങളെയും ജീവിപ്പിക്കുന്നു എന്നതാണ് യഥാർഥ്യവും.

 

Advertisement

You might also like
Comments
Loading...
error: Content is protected !!