പിവൈസി ബൈബിൾ ക്വിസ് ഒന്നാം സ്ഥാനം ലിനി വിൻസന്റ്

0 660

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ലിനി വിൻസന്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നൂറു ദിവസങ്ങൾ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നൂറിലധികം പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.ക്വിസിൽ രണ്ടാം സ്ഥാനം ലിനു റസ്റ്റം മൂന്നാം സ്ഥാനം ജോൺസി വെസ്ലി എന്നിവർക്കാണ് ലഭിച്ചിരിക്കുന്നത്. .റിയാദ് ഹിസ്ഗായുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഡാനിയേൽ ഈപ്പച്ചന്റ നേതൃത്വത്തിലുള്ള ടീമാണ് പിവൈസി ബൈബിൾ ക്വിസിന്റ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്.

ഒന്നാം സമ്മാനർഹയായ ലിനി നജ്റാൻ കിംഗ് ഖലിദ് ഹോസ്പിറ്റലിൽ നേഴ്സാണ്. വിൻസന്റെ പൊന്നയ്യനാണ് ഭർത്താവ്.
വിജയികൾക്കുള്ള സമ്മാനം പിവൈസി യുടെ തൊട്ടടുത്ത സമ്മേളനത്തിൽ നൽകുമെന്ന് നേതൃത്വം അറിയിച്ചു

Advertisement

You might also like
Comments
Loading...