രാജ്യത്ത് കോവിഡ് പടരുന്നു; രോഗ വ്യാപനം ഏറ്റവും കുറവ് കേരളത്തില്‍

0 1,355

ന്യുഡൽഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം പടരുന്നു, അതിൽ ഏഴ് സംസ്ഥാനങ്ങളിളാണ് കോവിഡ് അതിവേഗം പടരുന്നത്, എന്നാൽ രോഗ വ്യാപനം ഏറ്റവും കുറവ് കേരളത്തില്‍ എന്നത് ശ്രദ്ദേയം ആണ്. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലുണ്ടാകുന്നത്. ഈ ഏഴ് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കോവിഡ്-19 രോഗം വ്യാപിക്കുന്നതെന്ന് മുന്നറിയിപ്പ്. രാജ്യത്തെ മൂന്നില്‍ രണ്ട് കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിലാണുള്ളത്. ലോക്ഡൗണ്‍ ഒരു മാസം പൂര്‍ത്തിയായ അവസരത്തിലാണ് ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ കോവിഡ് വ്യാപന നിരക്ക് വ്യക്തമാക്കുന്ന വെബ് സൈറ്റുമായി എത്തിയിരിക്കുന്നത്. ഒരു രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് ഏറ്റവും കുറവ് കോവിഡ് പകരുന്ന നിരക്കുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ജാര്‍ഖണ്ഡിലും കൂടുതല്‍ ഗുജറാത്തിലുമാണ്. ഓരോ കോവിഡ് രോഗിയില്‍ നിന്നും ഗുജറാത്തില്‍ 3.3 പേരിലേക്ക് രോഗം പകര്‍ന്നതായാണ് കണക്ക്. R0 നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ഒരു കോവിഡ് രോഗിയില്‍ നിന്നും 0.40 പേരിലേക്കാണ് രോഗം പകര്‍ന്നിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റേ ദേശീയ ശരാശരിയേക്കാള്‍(1.8) കൂടുതലുള്ള 100 ജില്ലകളില്‍ 28 എണ്ണത്തിലെ വിവരങ്ങള്‍ മാത്രമേ വെബ് സൈറ്റിലുള്ളൂ. രാജസ്ഥാന്‍ 5, യു.പി 4, മധ്യപ്രദേശ് 4, ഗുജറാത്ത് 4, തമിഴ്‌നാട് 3, മഹാരാഷ്ട്ര 3, കര്‍ണ്ണാടക 2, പഞ്ചാബ് 1 എന്നിങ്ങനെ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഈ ജില്ലകളുള്ളത്.

You might also like
Comments
Loading...