ഫുജൈറ ഗിഹോൺ തിയോളജിക്കൽ സെമിനാരി ബിരുദദാനം ഇന്ന്

0 841

ഗിഹോൺ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഒന്നാമത് ബിരുദദാന സമ്മേളനം ഇന്ന് ( ശനി 08 ഡിസംബർ 2018 ) നടക്കും. ഫുജൈറ അൽഹെയ്ൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 6:30 നാണ് ബിരുദദാന സമ്മേളനം.

റെവ. ജോഷ് മാൻലേ (യൂ .എസ് . എ) മുഖ്യാതിഥി ആയിരിക്കും. സെമിനാരി ഡയറക്ടർ റെവ. എം.വി സൈമൺ, ചെയർമാൻ കുര്യൻ തോമസ്, അക്കാഡമിക് ഡീൻ റെവ. ഡോ. ജോസഫ് മാത്യു, ഫാക്കൽറ്റി പ്രൊഫ, ജോർജി തോമസ് എന്നിവർ നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര മീഡിയ പരിപാടിയുടെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

എം.ഡീവ് , ബി.റ്റിച്ച്, ഡിപ്ലോമ എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ പതിനെട്ട് പേർക്കാണ് ബിരുദം നൽകുന്നത്. ക്രമീകൃത വചന പഠനത്തിനായി 2015 ൽ യു.എ.ഇ ലെ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ ഷാർജ, റാസൽ കൈമ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു

Advertisement

You might also like
Comments
Loading...