കുവൈറ്റിൽ ഭൂമികുലുക്കം

0 2,963

കുവൈറ്റ്: കുവൈറ്റിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. കുവൈറ്റ്, ഇറാഖ്, ഇറാൻ ബോർഡറുകളിലും കുവൈത്തിലെ പ്രധാന സ്ഥലങ്ങൾ ആയ അബ്ബാസിയ മെഹബുള്ള സാൽമിയ മംഗഫ് എന്നി സ്ഥലങ്ങളിൽ നിന്നും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ടു 7 : 45 ഓട് കൂടി അനുഭവപ്പെട്ട ഭൂമികുലുക്കം റിക്ടർ സ്കെയിൽ 6 . 3 തീവ്രത രേഖപ്പെടുത്തി.
കുവൈറ്റിൽ ഭൂമികുലുക്കം കഴിഞ്ഞ വർഷം ഇതേ സമയത്തു രാത്രി 9. 20 നോട് അടുത്താരുന്നു സംഭവം, 7.6 ആണ് റിക്ടർ സ്കെയിൽ കാണിച്ചത്. പോലീസ് അനുഭാവികൾ ജനങ്ങളോട് കെട്ടിടങ്ങളിൽ നിന്നു പുറത്തു ഇറങ്ങുവാനും കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും പുറത്തു തന്നെ സുരക്ഷിതമായി നിലകൊള്ളുവാനും ആഹ്വാനം നടത്തി.

ഭൂചലനത്തിന്റെ തുടർചലനങ്ങൾ ഇസ്രയേലിലും,ടർക്കിയിലും, യു എ ഇ യുടെ പല ഭാഗങ്ങളിലും അനുഭവപെട്ടു.  ഇതുവരെ ആളപായമില്ല.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...