പിവൈപിഎ മെഗാ ബൈബിൾ ക്വിസ്; ആവേശത്തോടെ ലോക്കൽ സഭകൾ

0 1,023

ദുബായ്: പിവൈപിഎ യുഎഇ റീജിയൻ നടത്തുന്ന മെഗാ ബൈബിൾ ക്വിസ് ന് ആവേശകരമായ പ്രതികരണം. പ്രാദേശിക സഭകളിൽ നിന്നും ഉള്ള വിജയികളെ കണ്ടെത്താനുള്ള സമയപരിധി ഏപ്രിൽ 30ന് അവസാനിക്കും. വിവിധ സഭകൾ വിപുലമായ ക്രമീകരണങ്ങളാണ് പ്രാദേശിക തലത്തിൽ ചെയ്തിരിക്കുന്നത്. മെയ് 12ന് നോക്കൗട്ട് ലെവൽ ആരംഭിക്കും. ജൂൺ 2ന് നടക്കുന്ന പരീക്ഷയിൽ ഫൈനൽ റൗണ്ടിലേക്ക് 5 പേരെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 15ന് 7 റൗണ്ടുകളിലായി നടക്കുന്ന ഗ്രാൻറ് ഫിനാലക്ക് ഷാർജ വർഷിപ്പ് സെൻറർ വേദിയാകും. തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും. പുറപ്പാട്, രാജാക്കൻമാർ, യെരിമ്യാവ്, മത്തായി, റോമർ, എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബൈബിൾ ക്വിസ് നടത്തുന്നത്. ക്രമീകൃതമായ ദൈവവചന ധ്യാനവും പഠനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മെഗാ ബൈബിൾ ക്വിസ് പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പിവൈപിഎ റീജിയൻ ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ പി. എം. സാമുവൽ, പാസ്റ്റർ സൈമൺ ചാക്കോ, ബ്രദർ ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ സാമുവൽ ജോൺസൺ, ബ്രദർ ജെൻസൺ മാമ്മൻ, ബ്രദർ ജോബിൻ ജോൺ, ബ്രദർ ബ്ലസ്സൺ തോണിപ്പാറ, ബ്രദർ റോബിൻ സാം മാത്യു എന്നിവർ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...