അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ് മീറ്റിംഗ് അനുഗ്രഹീത സമാപ്തി

0 744

അബുദാബി : അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ് മീറ്റിംഗ് സമാപിച്ചു.ഇവാഞ്ചലിക്കൽ ചർച് സെന്ററിൽ (F 10)വച്ച് വൈകിട്ട് 8:00 മുതൽ 10:00 വരെ നടന്നതായ പ്രസ്‌തുത മീറ്റിംഗിൽ പ്രമുഖ സോഷ്യൽ വർക്കറും, ബൈബിൾ കോളേജ് അദ്ധ്യാപികയും, കൗണ്സിലറും,പവർ വിഷൻ ചാനലിൽ ലേഡീസ് ഒൺലി എന്ന പ്രോഗ്രാമിലെ മെന്ററും അതിലുപരിയായി ഈ കാലഘട്ടത്തിൽ കുടുംബബന്ധങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും വളരെ ആധീകരികമായി ദൈവ വചന അടിസ്ഥാനത്തിൽ സംസാരിക്കുകയും കർത്തൃ നാമത്തിനു വേണ്ടി വളരെ അധികം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ഗിരിജാ സാം ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ ആനി സാമുവേൽ അധ്യക്ഷയായിരുന്നു.അപ്കോൺ സെക്രട്ടറി ബ്രദർ സാം സക്കറിയ ഈപ്പൻ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു.പാസ്റ്റർ സാം ബെഞ്ചമിന്റെ പ്രാർത്ഥനയും അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോണിന്റെ ആശീർവാദതോടും കൂടി ഈ മീറ്റിംഗ് അവസാനിച്ചു. അപ്കോൺ അംഗത്വ സഭകളിൽ നിന്നുള്ള ധാരാളം സഹോദരിമാർ ഈ മീറ്റിംഗിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

Advertisement

You might also like
Comments
Loading...