ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺഡേ സ്കൂൾ താലന്ത് പരിശോധന

0 1,490

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺഡേ സ്കൂൾ താലന്ത് പരിശോധന സെപ്റ്റംബർ 13 ന് ഷാർജ വർഷിപ് സെന്ററിൽ നടന്നു. റവ. ഡോ. കെ ഓ മാത്യു അധ്യക്ഷത വഹിച്ച താലന്തു പരിശോധനക്ക് വൈ പി ഇ & സൺഡേ സ്‌കൂൾ നാഷണൽ ബോർഡ് നേതൃത്വം നൽകി. പാസ്റ്റർ സജി ഫിലിപ്, പാസ്റ്റർ ബിനു പാലക്കാട്, പാസ്റ്റർ സുനിൽ കുമാർ എന്നിവർ പ്രസംഗത്തിനും, ബ്രദർ സിജോമോൻ കിളിമാനൂർ, ബ്രദർ ജെയ്സൺ കടമ്പനാട്, ബ്രദർ ഷിജിൻ അഡ്രിയെൽ എന്നിവർ സംഗീത മത്സരങ്ങൾക്കും വിധികർത്താക്കളായിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഗില്ഗാൽ ചർച് ഓഫ് ഗോഡ് ഷാർജ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. താലന്തു പരിശോധനയിൽ വിജയികളായ എല്ലാവര്ക്കും സമാപന സമ്മേളനത്തിൽ വിജയികളായ എല്ലാവര്ക്കും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വിജയികളായ എല്ലാവര്ക്കും ചർച് ഓഫ് ഗോഡ് നാഷണൽ കൗൺസിലിന്റെ ആശംസകൾ അറിയിച്ചു

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...