ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും

0 1,155

തിരുവനന്തപുരം : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന “ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും” ജൂലായ് 13 ചൊവാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബഹു: കേരള സഹകരണ – രജിസ്ട്രഷൻ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ ഉത്ഘാടനം നിർവ്വഹിക്കും. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് അനുസ്മരണ സന്ദേശം നൽകും. വിവിധ സഭാ നേതാക്കന്മാർ അഭിവാദ്യം അർപ്പിക്കും. പാസ്റ്റർ കെ എ തോമസ്, നിച്ചൽ റോയ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 9497490414, 9446979226, 9847340246

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...