മഴക്കെടുതി – അപ്കോൺ രണ്ടാംഘട്ട സഹായം 12 കുടുംബങ്ങക്ക് വിതരണം ചെയ്തു

വാർത്ത : റിനു അലക്സ്

0 1,280

തിരുവല്ല: കേരളത്തിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് അപ്കോൺ രണ്ടാംഘട്ട സഹായം ഇന്നലെ(12-09-2018) തിരുവല്ലയിൽ വച്ച് പാസ്റ്റർ മോൻസി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക മീറ്റിംഗിൽ 12 കുടുംബങ്ങൾക്ക് നൽകി. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോൺ സഹായവിതരണത്തിന് നേതൃത്വം നൽകി.മുൻ അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം എം തോമസ്, മുൻ സെക്രട്ടറി ബ്രദർ ഒ ടി മാത്യുക്കുട്ടിയും തദ്അവസരത്തിൽ സന്നിഹിതരായിരുന്നു.

അപ്കോൺ അംഗത്വസഭകളിലെ ശുശ്രുഷകൻമാരും വിശ്വാസികളും സന്തോഷത്തോട് ഈ ഉദ്യമത്തിന് പങ്കാളികളായി. സ്വർഗീയപിതാവ് ഏവരെയും സകലനന്മകളാലും നിറയ്ക്കട്ടെ. എല്ലാം സഭകളോടും അപ്കോൺ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രത്യേക നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...