ലേഖനം | ക്രിസ്തീയ സ്വാതന്ത്ര്യം

0 1,086

ക്രിസ്തീയ സ്വാതന്ത്ര്യം

(അകൃത്യഭാരം ചുമക്കുന്ന ജനം!)
പാപത്തിൽ ജീവിക്കുന്ന ഏതു മനുഷ്യനും തന്റെ (അകൃത്യഭാരം) പാപഭാരം വഹിച്ചുകൊണ്ടാണ് നടക്കുന്നത്. യെശ.1:4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ!

ദൈവം സകല മനുഷ്യൻറെയും
മേൽ ദൃഷ്ടിവെച്ച് അവരുടെ
പാപങ്ങളെ ഒരു സഞ്ചിയിലാക്കി മുദ്ര ഇട്ടിരിക്കുന്നു. ഇയ്യോ. 14:16-17 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ?
എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.

പാപികളുടെ പാപങ്ങൾ അവരുടെ തലെക്കുമീതെ ഭാരമുള്ള ചുമടുപോലെയാണ്, അത് ഹേതുവായി അവരുടെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു. സങ്കീ. 38:4-5 എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ അതിഘനമായിരിക്കുന്നു, ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.(എന്നാൽ എല്ലാ രോഗവും പാപത്തിന്റെ ശിക്ഷ എന്ന് പറയാൻ കഴിയില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്ന
ഇയ്യോബിന് രോഗം ബാധിച്ചത് പൈശാചിക പരീക്ഷയുടെ തത്ഫലമായിട്ടാണ് എന്ന കാര്യം മറക്കരുത്.)

മനുഷ്യൻറെ പാപങ്ങൾ ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും അവൻറെ ഹൃദയപലകയിൽ എഴുതി വെച്ചിരിക്കുന്നു.
യിരേ.17:1 യെഹൂദയുടെ പാപം ഇരിമ്പെഴുത്താണികൊണ്ടും വജ്രത്തിന്റെ മുനകൊണ്ടും എഴുതിവെച്ചിരിക്കുന്നു; അതു അവരുടെ ഹൃദയത്തിന്റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.

മനുഷ്യൻ പാപം ചെയ്യുമ്പോൾ പാപത്തിന് ശിക്ഷ പെട്ടെന്നുതന്നെ ലഭിക്കാത്തതുകൊണ്ട് മനുഷ്യൻ വീണ്ടും വീണ്ടും പാപം ചെയ്തു കൊണ്ടിരിക്കുന്നു. സഭാ.8:11 ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു.

പാപികൾക്ക് തങ്ങളുടെ പാപത്തിൽ ഇരുന്നുകൊണ്ട് ദൈവത്തോട് ബന്ധപ്പെടുവാൻ കഴിയുകയില്ല. യെശ. 59:2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു.

എല്ലാ മനുഷ്യരും ഇടയനില്ലാത്ത ആടുകളെപ്പോലെ സ്വന്തം വഴിയിലൂടെ നടന്നു. തങ്ങൾക്കിഷ്ടമുള്ളത് ചെയ്തു. ദൈവഹിതം ചെയ്യാതെ ദൈവത്തിൽനിന്ന് അകന്നു പോയി. യെശ.53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.

പാപികളെ അവരുടെ പാപത്തിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി യേശുക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; നമുക്ക് വേണ്ടി ഏക യാഗമായി. അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.
1പത്രൊ 2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.

സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുകവിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക;
എന്ന് എഴുതപ്പെട്ടിരിക്കുന്നു.
എബ്രാ.12:1-2ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ,ഭോഷ്കു ഉപേക്ഷിക്കുവിൻ
എന്ന് എഴുതപ്പെട്ടിരിക്കുന്നു.
എഫെ.4:22 – 25 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.

ആകയാൽ ഭോഷ്കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ.
പാപങ്ങളെപ്പറ്റി സത്യമായി ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുക. (2കൊരി.7:10) ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരത്തക്ക മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. (ലൂക്കൊ. 18:13) ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തിലെക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. നമ്മുടെ ഭൂതകാല പ്രവർത്തികളെയോർത്ത് മറ്റാർക്കും കാണാന് കഴിയാത്ത വിധം നമ്മിലുള്ള വലിയ തിന്മയെപ്പറ്റി നമുക്കു നമ്മോടുതന്നെ വെറുപ്പു തോന്നുന്നു.

നമ്മുടെ ജീവിതരീതികൊണ്ടു നാം ദൈവത്തെ വളരെയധികം വേദനിപ്പിച്ചതോര്ത്തു നാം കരയുകയും വിലപിക്കുകയും ചെയ്യുന്നു. ബൈബിളിലുള്ള അനേകം വ്യക്തികള്ക്കു തങ്ങളുടെ പാപത്തെപ്പറ്റി ബോധമുണ്ടായപ്പോഴത്തെ അവരുടെ പ്രതികരണം എങ്ങനെ ആയിരുന്നു? ദാവീദ് (സങ്കീ.51) , ഇയ്യോബ് (ഇയ്യോ.42:6), പത്രോസ് (മത്താ. 26:75)- ഇവരെല്ലാം തങ്ങളുടെ പാപങ്ങളെപ്പറ്റി അനുതപിച്ചപ്പോള് അതിദുഖത്തോടെ കരഞ്ഞു. യേശുവും അപ്പോസതലന്മാരും നമ്മുടെ പാപങ്ങളെ ഓർത്ത് കരഞ്ഞു വിലപിക്കുവാന് നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ.26:75)- എന്നാറെ: “കോഴി കൂകും മുമ്പേ നീമൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തുപുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു. അതാണ് ദൈവത്തിങ്കലേക്കു തിരിച്ചുവരുവാനുള്ള ശരിയായവഴി.

പാപങ്ങളെ മോചിക്കാൻ പാപങ്ങളെ ദൈവത്തോട് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക എന്നതാണ് സുവിശേഷത്തിലെ അതിപ്രധാനമായ മർമ്മം. തന്റ പാപങ്ങളെ ദൈവത്തോട് ഏറ്റു പറയാതെ യേശുക്രിസ്തുവിനെ വിശ്വസിച്ചതുകൊണ്ടോ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചതുകൊണ്ടോ ഒരുവൻ പൂർണമായി പാപരക്ഷ പ്രാപിക്കുന്നില്ല. (1 യോഹ. 1:9) പാപം ഇല്ല എന്നു നാം പറയുന്നു എങ്കില് നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില് ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില് അവന് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന് തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. പാപങ്ങളെ ഒന്നൊന്നായി ഓർത്ത് ഏറ്റുപറയുന്നത് നല്ലതുതന്നെ, ഇക്കാര്യത്തിൽ പരിശുദ്ധാത്മാവ് നിങ്ങളോട് ഇടപെടുന്നതുപോലെ ചെയ്യുക.

മുടിയനായ പുത്രന് പറഞ്ഞത് ഇത്രമാത്രമായിരുന്നു:”അപ്പാ, ഞാന് പാപം ചെയ്തിരിക്കുന്നു.” മുടിയനായ പുത്രന്റെ മാനസാന്തരം നോക്കുക. തകർന്നതും കീഴടങ്ങിയതുമായ ഹൃദയത്തോടെ തന്റെ പിതാവു കല്പിക്കുന്നതെന്തും ചെയ്യാന് സന്നദ്ധനായി അവന് സ്വഭവത്തിലേക്കു തിരിച്ചുവന്നു. ഇതാണ് യഥാര്ത്ഥ മാനസാന്തരം (ലൂക്കോ.15:11-24).

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് പാപം ഏറ്റു പറഞ്ഞു എങ്കിലും എന്തുകൊണ്ട് അവൻ രക്ഷിക്കപ്പെട്ടില്ല?

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് പാപത്തിൽ വീണുപോയ പുരോഹിതൻമ്മാരോട് താൻ കുറ്റമില്ലാത്ത രക്തത്തെകാണിച്ചു കൊടുത്തതിനാൽ പാപം ചെയ്യ്തു എന്ന് ഏറ്റു പറഞ്ഞുഎങ്കിലും അത് അവൻ ദൈവത്തോട് ഏറ്റു പറയാതെ കാലഹരണപ്പെട്ടു പോയ മാനുഷിക വ്യവസ്ഥയോട് ആയതു കൊണ്ട് അവൻ രക്ഷിക്കപ്പെട്ടില്ല. യോഹ. 14:14 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും. പാപങ്ങള് ഏറ്റുപറയുന്നത് ദൈവത്തോടായിരിക്കണം. ജെഡീകനായ ഒരു വ്യക്തിയോടോ അല്ലെങ്കില് മരണതുല്ല്യനായ് പാപത്തില് ജീവിക്കുന്ന ഒരുവനോടോ പാപങ്ങള് ഏറ്റുപറഞ്ഞിട്ടു കാര്യമില്ല. അതുകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തില് പിതാവിനോടാണു പാപങ്ങൾ ഏറ്റുപറയേണ്ടത്‌. (യോഹ. 15.16) നിങ്ങള് എന്റെ നാമത്തില് പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവന് നിങ്ങൾക്കു തരുവാനായിട്ടു തന്നേ.

പാപങ്ങളെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുക. വീണ്ടും അവർത്തിക്കാതിരിക്കുക. (സദൃ. 28:13) തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണലഭിക്കും. പാപങ്ങളെ ഏറ്റ് പറഞ്ഞ്ഉപേക്ഷിക്കുക, വീണ്ടും അവർത്തിക്കാതിരിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. പഴയനിയമത്തിലെ ന്യായപ്രമാണവ്യവസ്ഥയില് പാപം ചെയ്യുന്നത് നിറുത്തുവാനുള്ള പ്രബോധനം ഉണ്ടായിരുന്നില്ല. പകരം പാപമോചനക്കമ്മങ്ങൾ ആയിരുന്നു.

രക്ഷിക്കപ്പെട്ടവര് പാപസ്വഭാവത്തിനു നീക്കം വന്ന് നീതിക്കുവേണ്ടി ജീവിക്കുവാന് വിശ്വാസസ്നാനം സ്വീകരിക്കുക.
പിതാവിന്റെയും പുത്രന്റെചയും പരിശുദ്ധാത്മാവിന്റെനയും നാമത്തില് അഭിഷിക്ത ദൈവദാസന്മാരാല് ജലത്തില് മുങ്ങിയുള്ള വിശ്വാസസ്നാനം. (മര്ക്കൊ.16:16) വിശ്വസിക്കുകയും സ്നാനംഏല്ക്കു്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വിശ്വാസിക്കത്തവർശിക്ഷിക്കപ്പെടും.

ദൈവവുമായുള്ള ഒരു ഉടമ്പടിയാണ്‌ സ്നാനം. ദൈവവചനം പഠിച്ചു ദൈവത്തോടു നല്ല മനസ്സാക്ഷിയുള്ളവരായി വിശുദ്ധജീവിതം ജീവിച്ചുകൊള്ളാമെന്നു ദൈവവുമായുള്ള ഒരു ഉടമ്പടിയാണ്‌ സ്നാനം. (1പത്ര.3.21) സ്നാനമോ ഇപ്പോള് ജഡത്തിന്റെന അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ. നാം ഒരു ബാങ്കിൽ പുതിയഒരു അക്കൗണ്ട് എടുക്കാൻപോയാൽ ബാങ്കിലൂടെ ചുമ്മാ കറങ്ങി നടന്നാൽ അക്കൗണ്ട് ആകില്ലല്ലോ! അതിന്കാണേണ്ടവരെ കണ്ട് അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച്ബാങ്കിന്റെ നിയമങ്ങർ അനുസരിച്ച്പ്രവർത്തിച്ചു കൊള്ളാം എന്ന് എഴുതി ഒപ്പിട്ട് ഒരു ഉടമ്പടി ഉണ്ടാക്കിയെങ്കിൽ മാത്രമെ നമ്മുടെ അക്കൗണ്ടിലേക്ക് പണം വരികയുള്ളു.
ഇതുപോലെ ദൈവവചനം അനുസരിച്ച്ജീവിച്ചുകെള്ളാം എന്ന് യേശുക്രിസ്തു വഴി ദൈവത്തോടുള്ള ഉടമ്പടിയാണ് വിശ്വാസസ്നാനം. വിശ്വാസ സ്നാനം സ്വീകരിക്കാത്തവർക്ക് സ്വർഗ്ഗത്തിൽ പേരോ നിക് ക്ഷേപമോ ഉണ്ടായിരിക്കുകയില്ല. യോഹ. 13:8 – 9 നീ ഒരുനാളും എന്റെ കാൽകഴുകുകയില്ല എന്നു പത്രൊസ്പറഞ്ഞു. അതിന്നുയേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻപത്രൊസ്: കർത്താവേ, എന്റെ കാൽമാത്രമല്ല കയ്യും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു.

എന്താണ് പാപവുമായി ഭന്ധപ്പെട്ട് പുതിയ നിയമവ്യവസ്ഥപ്രകാരം സുവിശേഷത്തിന്റെ പ്രധാനസന്ദേശം?

പാപവുമായി ഭന്ധപ്പെട്ട് പുതിയ നിയമവ്യവസ്ഥപ്രകാരം സുവിശേഷത്തിന്റെ പ്രധാനസന്ദേശം യേശു പ്രസ്താവിച്ചതുപോലെ തന്നെ (മേലാല് പാപം ചെയ്യുന്നതു നിറുത്തുക, ഇനി പാപം ചെയ്യരുതു.) (യോഹ. 8.11) ഇല്ല കര്ത്താവേ, എന്നു അവള് പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു. മനപ്പൂർവ്വം പാപം ചെയ്യാതെ ജീവിക്കാൻ പരിശുദ്ധാത്മാവിലൂടെ ആർക്കും സാധിക്കും.

അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും എല്ലാവരും വിശുദ്ധരാകുവിന്‍ എന്ന്‍ ബൈബിളില്‍ എഴുതിയിരിക്കുന്നു.
ദൈവവചനപ്രകാരം ഏവർക്കും സ്വയം ഒരു വിശുദ്ധനായി പ്രഖ്യാപിക്കാം എന്ന് എഴുതപ്പെട്ടിരിക്കുന്നു.1പത്രാ.14-16 പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ .“ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

നമുക്ക് എങ്ങനെ ഒരു ജീവിക്കുന്ന വിശുദ്ധനാകുവാന്‍ കഴിയും?

ഒരുവന്‍ വിശുദ്ധന്‍ ആയിത്തീരാന്‍ ബൈബിള്‍ പറയുന്ന വഴി ഏതാണ്? ഇതിനായി ആർക്കും സാധിക്കുന്ന വളരെ ലളിതമായ വഴിയാണ് ദൈവം ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാമതായി
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുക . രണ്ടാമതായി മാനസാന്തരപ്പെട്ടു പാപത്തെ ഏറ്റുപപറഞ്ഞു ഉപേക്ഷിച്ചു ക്രിസ്തുയേശുവില് സഹിഷ്ണുതയോടെ ജീവിക്കുക. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരാണ് വിശുദ്ധന്മാർ എന്ന് എഴുതപ്പെട്ടിരിക്കുന്നു. വെളി.14.12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം. (അതിനാല് നാം മാനസാന്തരപ്പെട്ടു പാപത്തെ ഏറ്റുപപറഞ്ഞു ഉപേക്ഷിച്ചു ക്രിസ്തുയേശുവില് ജീവിക്കുന്ന ഒരു നീതിമാനായ വിശുദ്ധന് ആയിതീരുന്നില്ല എങ്കില് നാം ഇതുവരെ ഒരു യഥാര്ത്ഥാ ക്രിസ്ത്യാനി ആയിട്ടില്ല.)

എന്താണ് നമ്മുടെ പാപങ്ങള് മായിച്ചു കളയുന്നത്‌?

വിശ്വാസത്തില്നിന്ന്‌ ഉത്ഭവിക്കുന്ന യഥാർഥ മാനസാന്തരമാണ്, പുത്രനായ യേശുവിന്റെ രക്തമാണ് നമ്മുടെ പാപങ്ങള് മായിച്ചുകളയുന്നത്‌ (പ്രവൃ.3.19) ആകയാല് നിങ്ങളുടെ പാപങ്ങള് മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളിൻ. (1യോഹ.1.7) അവന്റെത പുത്രനായ യേശുവിന്റെയ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

പാപത്തില്നിന്നുള്ള സ്വാതന്ത്ര്യം എങ്ങനെ? പാപത്തിന്റെമേല് ജയമുള്ള (പാപത്തില്നിന്ന് സ്വാതന്ത്ര്യം ലഭിച്ച) ഒരു ജീവിതം പുതിയനിയമം നമ്മുക്കു വാഗ്ദാനം ചെയ്യുന്നു. (റോമ. 6:14) ”നിങ്ങള് ന്യയപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല് പാപം നിങ്ങളുടെമേല് കര്ത്തൃത്വം നടത്തുകയില്ല.”. (റോമ.6:17-18) എന്നാല് നിങ്ങള് പാപത്തിന്റെ ദാസന്മാര് ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്വ്വം അനുസരിച്ചു പാപത്തില്നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്ന്ന്തുകൊണ്ടു ദൈവത്തിന്നു സ്തോത്രം.

പാപത്തിന്റെമേല് ജയമുള്ള (പാപത്തില്നിന്ന് സ്വാതന്ത്ര്യം ലഭിച്ച) ഒരു ക്രിസ്തീയജയജീവിതം സാധ്യമാകണമെങ്കിൽ നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവ് സ്ഥിരമായി വസിക്കണം.
1കൊരി. 6:19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

പരിശുദ്ധാത്മാവാണ് ഒരു സത്യവിശ്വാസിക്ക് ദൈവത്തിൽ നിന്ന് ലഭിക്കുന്ന ആദ്യദാനം.
(റോമ. 8:23) ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

മാരകമായ പാപത്തിൽ വീണുപോയ ദാവീദ് രാജാവ് തന്റെ പാപങ്ങളെ മായിച്ചുകളയേണമേ എന്ന് വിലപിച്ച് മാനസാന്തരപ്പെട്ട് പ്രാർഥിക്കുന്നതോടൊപ്പം ദൈവത്തോട് ഇപ്രകാരം യാചിക്കുന്നു.
( സങ്കീ. 51:10 ) ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ ( പരിശുദ്ധാത്മാവിനെ) എന്നിൽ പുതുക്കേണമേ.

ദാവീദിന്റെ യാചചനയ്യ്ക്ക് ഉത്തരമായി ദൈവത്തിന്റെ പരിശുദ്ധത്മാവ്
യെഹേസ്കേൽ പ്രവാചകനിലൂടെ വിലയേറിയ വാഗ്ദത്വം മനുഷ്യകുലത്തിനു നൽകി. ഇതാണ് പരിശുദ്ധാത്മ സ്നാനത്തെക്കുറിച്ചുള്ള ആ വാഗ്ദത്വം.(യേഹേ.36:26 – 27) ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും. ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.

പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം യേശുക്രസ്തുവിനെക്കുറിച്ചും യേശുക്രിസ്തു നല്കുന്ന പരിശുദ്ധാത്മാവിലും ആത്മീയ അഗ്നിയാകുന്ന തീയിലൂടെയുള്ള സ്നാനത്തെക്കുറിച്ചും സ്നാപയോഹന്നാൻ ഇപ്രകാരം പറഞ്ഞു. (മത്താ.3.11) ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്റെ് ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

യോഹ. 3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
ഈ വചനപ്രകാരം
യേശുക്രിസ്തു നമ്മെ ദൈവവചനമാകുന്ന ആത്മീയതീയില്‍, ദൈവവചനമാകുന്ന ആത്മീയ വെള്ളത്തിൽ,സ്നാനം കഴിപ്പിക്കുന്നു. ഈ അനുഭവമാണ്‌ വീണ്ടും ജനനം അഥവാ പെന്തിക്കോസ്ത് അനുഭവം. ഇത് പലർക്കും വ്യത്യസ്തമായ ദൈവാനുഭവമായിരിക്കാം. യാക്കോ.1:18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

ആരെങ്കിലും പരിശുദ്ധാത്മാവിനെ പ്രാപിച്ചാൽ പരിശുദ്ധാത്മാവ് അവരെ സകല ദുരുപദേശത്തിൽ നിന്നും വിടുവിച്ച് ആത്മീയമായ എല്ലാ കാര്യങ്ങളും അവരെ പഠിപ്പിക്കുന്നു. 1യോഹ. 2:20 നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. യോഹ.14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
1യോഹ 2:27 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

ഇപ്രകാരം പഴയ നിയമത്തിലെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രചനങ്ങൾ പുതിയ നിയമത്തിൽ പൂർത്തിയായതായി നാം കാണുന്നു. (പ്രവൃ. 2:16 – 17 )ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”

(പ്രവൃ.2:38) പത്രൊസ് അവരോടു: നിങ്ങള്‍ നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ടു ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം ഏല്പിന്; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. ഒരു വ്യക്തി പരിശുദ്ധാത്മാവിനെ പ്രാപിക്കുബോള്‍ പരിശുദ്ധാത്മ ശക്തിയാലും സന്തോഷത്താലും നിറയുന്നു, സത്യ സുവിശേഷം പ്രസംഗിക്കുന്നു.( പ്രവൃ. 1:8) എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

എന്നാൽ ചിലര്‍ ഇതൊന്നും ഇപ്പോള്‍ നടക്കില്ലെന്ന് പറഞ്ഞ് പരിശുദ്ധാത്മാവിനെ കൃത്രിമായി നല്കാന്‍ ശ്രമിക്കുന്നു. (യെശ. 28:13 )ആകയാൽ അവർ ചെന്നു പിറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.

(യിരേമ്യാവു .23.29 )എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു. ഈ ദൈവാനുഭവം പ്രാപിക്കുന്നവർക്ക് ആത്മീയ ദാഹം ഉണ്ടാകുന്നു. അവരോട് യേശു ക്രിസ്തു പറഞ്ഞു. (വെളി.22:17 )വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
( പാസ്റ്റർ ബാബു പയറ്റനാൽ )

Advertisement

You might also like
Comments
Loading...
error: Content is protected !!