പിതാവായ ദൈവം എങ്ങനെയാണ് മനുഷ്യരെ ആകർഷിക്കുന്നത്? | ലേഖനം| പാ.ബാബു പയറ്റനാൽ

0 1,815

പിതാവായ ദൈവം എങ്ങനെയാണ് മനുഷ്യരെ ആകർഷിക്കുന്നത്?

രക്ഷയിലേക്ക് ദൈവം മനുഷ്യനെ ആകർഷിക്കുന്നു എന്നതിന് ഏറ്റവും വ്യക്തമായ വാക്യം യോഹ. 6:44 ആണ്, “എന്നെ അയച്ച പിതാവ് അവനെ ആകർഷിച്ചില്ലെങ്കിൽ ആർക്കും എന്റെയടുക്കൽ വരാൻ കഴിയില്ല” എന്ന് യേശു പ്രഖ്യാപിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ ആകർഷിക്കൽ തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. (ആകർഷിക്കുക) എന്ന വാക്കിന് മൂലഭാഷയിൽ വലിക്കുക എന്നാണ് എഴുത പെട്ടിരിക്കുന്നത്. അതായത് ദൈവം തന്റെ കൃപ ലഭിച്ചവരെ തന്റെ ജീവനുള്ള വചനത്തിലൂടെ തന്നിലേയ്ക്ക് വലിക്കുന്നു. എബ്രാ. 4:12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.

വിശുദ്ധ വേദപുസ്തകത്തിൽ അനേകം തിരുവചനങ്ങൾ ഉണ്ട്. എന്നാൽ ഏതെങ്കിലും ഒരു വചനമാണ് ഒരുവനെ ആദ്യമായി പിതാവിലേക്ക് ( വലിക്കുന്നത്) അല്ലങ്കിൽ ആകർഷിക്കുന്നത്. ഏത് വചനമാണോ ഒരു വ്യക്തിയെ മാനസാന്തരത്തിലേക്ക്, വീണ്ടും ജനനത്തിലേക്ക്, പുതു ജീവനിലേക്ക് വലിക്കുന്നത് ആ വചനമാണ് ആ വ്യക്തിയുടെ താക്കോൽ വചനം. പിന്നീട് മറ്റ് വചനങ്ങളുടെ മർമ്മങ്ങൾ മനസ്സിലാക്കുവാൻ ഈ താക്കോൽ വചനത്തിലൂടെ രക്ഷിക്കപ്പെട്ട വ്യക്തിക്ക് സാധിക്കുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ എന്നത് ദൈവവചനം ആകുന്നു. മത്താ.16:19 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.

ദൈവം നമ്മെ രക്ഷയിലേക്ക് ആകർഷിക്കേണ്ടത് എന്തുകൊണ്ട്? ലളിതമായി പറഞ്ഞാൽ, ദൈവം അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾ ഒരിക്കലും രക്ഷയിലേക്ക് വരില്ല. പാപത്തിന്റെ സുഖം അനുഭവിക്കുന്ന ഒരു മനുഷ്യനും സ്വയം ദൈവത്തിലേക്ക് വരാനുള്ള കഴിവില്ല, വരാനുള്ള ആഗ്രഹവുമില്ല. യോഹ. 6:65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: “പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു” എന്നും അവൻ പറഞ്ഞു.

പാപത്തിൽ നിന്ന് രക്ഷിക്കപ്പെടാത്തവർ സാത്താന്റെ ഇരകളാണ്. അവർ ദൈവത്തിന്റെ ശത്രുവാണ് . അവരുടെ ഹൃദയം കഠിനവും മനസ്സ് ഇരുണ്ടതുമാണ്. 2.കൊരി 4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

ദൈവവചനത്താൽ വീണ്ടും ജനിക്കാത്ത വ്യക്തി ദൈവത്തെ അന്വഷിക്കുന്നില്ല. വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ പിതാവിനാൽ ആകർഷിക്കപ്പെട്ടത്, യോഹ. 3:5 നാലാണ്… (യോഹ. 3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.) ഈ വചനവും ഈ വചനത്തിന്റെ ഇണ വാക്യവുമാണ് എന്നെ ക്രിസ്തുയേശുവിൽ ഒരു പുതു സൃഷ്ടിയാക്കി തീർത്ത താക്കോൽ വചനങ്ങൾ..1 പത്രൊ. 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

ഇപ്രകാരം ദൈവവചനത്താൽ വീണ്ടും ജനിച്ചവർ ആത്മീയ കാര്യങ്ങളിൽ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വലിയ താൽപ്പര്യം ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ അവരിൽ ഉണർത്തുകയും മുമ്പൊരിക്കലും ഇല്ലാത്ത ഒരു ആത്മീയആനന്തം അവരിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. യിരേ.15:16 ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.

വചനത്താൽ വീണ്ടും ജനിച്ചവർക്ക് ദൈവം ഒരു പുതിയ ഹൃദയത്തെ അവരുടെ ഉള്ളിൽ സ്ഥാപിക്കുന്നു, അവനെ അറിയാനും അവനെ അനുസരിക്കാനും അവൻ വാഗ്ദാനം ചെയ്ത ജീവിതത്തിന്റെ പുതുമയിൽ നടക്കാനും ആഗ്രഹിക്കുന്ന ഒരു പുതിയഹൃദയം.

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ എന്ന് ദാവീദ് ദൈവത്തോട് പ്രാർത്ഥിച്ചു.
(സങ്കീ. 51:10 )

ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും എന്ന ദാവീദിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ദൈവം യേഹേസ്കിയേൽ പ്രവാചകനിലൂടെ ഈ വാഗ്ദാനം നൽകി.
(യേഹേ.36:26)

പുതിയനിയമത്തിൽ ഈ വാഗ്ദത്തത്തിന്റെ പൂർത്തീകരണം നാം ഇങ്ങനെ വായിക്കുന്നു.
യേഹേ.11:19 അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. എബ്രാ.8:10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. ഇപ്രകാരം അവരുടെ ശരീരം ദൈവത്തിന്റെ മന്ദിരം ആയിത്തീരുന്നു.1കൊരി 3:16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

എന്നാൽ ദൈവത്തിന്റെ ആത്മാവില്ലാത്ത മനുഷ്യൻ ദൈവാത്മാവിൽനിന്നുള്ള ഉപദേശം സ്വീകരിക്കുന്നില്ല, കാരണം അവ അവനു ഭോഷത്തമാണ്, അവ അവന് മനസ്സിലാക്കാൻ കഴിയില്ല.1 കൊരി 1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.

ചില വ്യക്തികൾ പിതാവിനാൽ ആകർഷിക്കപ്പെട്ട പ്പോൾ അവർക്ക് താക്കോൽ വചനം ആയിത്തീർന്ന ദൈവവചനം ചുവടെ കൊടുത്തിരിക്കുന്നു…

1)പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

2)1 പത്രൊസ് 2:24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.

3)യോഹന്നാൻ 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

4)യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

5)1കൊരിന്ത്യർ 1:22- 24 യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

6)മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.

7)കൊലൊസ്സ്യർ 2:9 അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.

മാർട്ടിൻ ലൂഥർ തന്റെ ചെറിയ കാറ്റെക്കിസത്തിൽ (Small Catechism) ഇതേ യാഥാർത്ഥ്യത്തെ ധൈര്യപൂർവ്വം പ്രതിഫലിപ്പിക്കുന്നു: “എന്റെ സ്വന്തം ഗ്രാഹ്യത്താലോ ശക്തിയാലോ എനിക്ക് എന്റെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കാനോ അവന്റെ അടുക്കലേക്കു വരാനോ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു, പകരം പരിശുദ്ധാത്മാവ് എന്നെ സുവിശേഷത്തിലൂടെ ( വചനത്തിലൂടെ ) വിളിച്ചു, ദൈവീകസമ്മാനങ്ങളാൽ എന്നെ പ്രബുദ്ധനാക്കി, എന്നെ വിശുദ്ധനാക്കി, യഥാർത്ഥ വിശ്വാസത്തിൽ എന്നെ നിലനിർത്തി.

You might also like
Comments
Loading...