സൺ‌ഡേ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങിയ ജീപ്പ് അപകടത്തിൽ പെട്ടു; ഒരു മരണം

0 917

മുണ്ടക്കയം : സൺ‌ഡേ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങിയ ജീപ്പ് അപകടത്തിൽ പെട്ടു; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

മുണ്ടക്കയം പുഞ്ചവയലിൽ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടിടിച്ചത്.13 കുട്ടികള്‍ക്ക് പരിക്കേറ്റു. പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവർ.

ഇന്ന് ഉച്ചക്ക്‌ ഒന്നരക്ക്‌ ഒരു രക്ഷകർത്താവ്‌ സൺഡേ ക്ലാസ്‌ കഴിഞ്ഞ്‌ കുട്ടികളെ ജീപ്പിൽ വീട്ടിലേക്ക്‌ കൊണ്ട്‌ പോകുമ്പോഴാണ്‌ അപകടം .

3 കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജിലും 10 കുട്ടികളെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!