പാസ്റ്റർ സത്യരാജും പാസ്റ്റർ വി.വി ജോണും പ്രസ്ബിറ്റർമാർ

0 546

നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ സത്യരാജിനെയും പെരുങ്കടവിള സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ വി. വി ജോണിനെയും തിരഞ്ഞെടുത്തു. ആരംഗമുകൾ ചർച്ചിലെ ശുശ്രൂഷകനാണ് പാസ്റ്റർ സത്യരാജ്, പ്രസ്ബിറ്ററായിരുന്ന പാസ്റ്റർ ഏ.റ്റി തങ്കച്ചൻ്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Download ShalomBeats Radio 

Android App  | IOS App 

നാറാണി ചർച്ചിലെ ശുശ്രൂഷകനാണ് മുൻ സെക്ഷൻ സെക്രട്ടറിയായിരുന്ന പാസ്റ്റർ വി.വി. ജോൺ. ഇന്ന് മാർച്ച് 2 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണ് ഇവർക്ക് നിയമനം നൽകിയത്. ഏ.ജി.എം.ഡി.സി ദക്ഷിണ മേഖലാ ഡയറക്ടർ പാസ്റ്റർ പി കെ ജോസ് നേതൃത്വം നൽകി.

You might also like
Comments
Loading...