ടി പി എം ബംഗളൂരു സെന്റർ കൺവെൻഷനു അനുഗ്രഹീത തുടക്കം

0 1,736

ബെംഗളുരു: ക്രിസ്തുവിലൂടെയുള്ള ആത്മീയ ദർശനം നേടിയെടുക്കുവാൻ ജനം ഒരുങ്ങുക എന്ന സന്ദേശമായി പാസ്റ്റർ. സെൽവ പാണ്ടി ( തൂത്തുക്കുടി ).  ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെൻറർ കൺവൻഷന്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . പാസ്റ്റർ .യൂനിസ് മശി (മുംബൈ) യുടെ പ്രാർഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. ഹെന്നൂർ ബാഗലൂർ റോഡ് പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ ഇന്ന് മുതൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിനും രാത്രി 10 നും ഉണർവ് യോഗം, വൈകിട്ട് 6ന് സുവിശേഷ പ്രസംഗം ,ഗാനശുശ്രൂഷ എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. സമാപന ദിവസമായ ഏപ്രിൽ 8 ന്  ( ഞായർ ) രാവിലെ 9 -ന് മംഗലാപുരം, ഗോവാ, ഷിമോഗാ, ഹാസൻ ,മൈസൂർ, തുംകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്നുണ്ട്.

കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് ബി.എം.ടി .സി ബസ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.

You might also like
Comments
Loading...