പാസ്റ്റർ സി. എ ഏബ്രഹാമിനെ ആദരിച്ചു.

0 806

വാർത്ത : സുജിത്ത് പി എസ്

റാന്നി : കർത്തശുശ്രൂഷയിൽ 5 പതിറ്റാണ്ടുകൾ പിന്നിട്ട ദൈവദാസൻ പാസ്റ്റർ സി.എ ഏബ്രഹാമിനെയും സഹധർമ്മിണി വത്സമ്മ ഏബ്രഹാമിനെയും പള്ളിഭാഗം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദരിച്ചു. ഡിസംബർ 29 ന് പാസ്റ്റർ ജെയിംസ്കര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ പള്ളിഭാഗം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ പത്തനംതിട്ട മുൻസിപ്പൽ ചെയർ പേഴ്സൻ ശ്രീമതി റോസിലിൻ സന്നോഷ് മംഗളപത്രം നൽകി ആദരിച്ചു. സഭയുടെ ഉപഹാരം ബ്രദർ പി.എസ് ഉണ്ണി, ഐത്തല നൽകുകയും ചെയ്തു. ശ്രീമതി ഗ്രെയ്സ് ആന്റോ, ചെറുവട്ടയ്ക്കാട്ട് കുടുംബാഗങ്ങൾ, മറ്റ് പൗര പ്രമുഖർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പാസ്റ്റർ പ്രിൻസ് തോമസ് നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...