സ്നേഹസന്ദേശം 2018 അനുഗ്രഹീത തുടക്കം

വെസ്‌ലി പി എബ്രഹാം

0 834

ആലപ്പുഴ : പി.വൈ.പി.എ ആലപ്പുഴ മേഖലയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത്‌ കൺവെൻഷൻ സ്നേഹസന്ദേശം 2018 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപമുള്ള ഐ.പി.സി ഗിൽഗാൽ സഭാ ഗ്രൗണ്ടിൽ വെച്ച് ഐ.പി.സി ആലപ്പുഴ മേഖലാ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചു സമർപ്പിച്ചു, പാസ്റ്റർ തോമസ്‌ മാമൻ ബൈബിളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ സംബന്ധിച്ച് ആധുനിക ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും നിരത്തി കർത്താവിന്റെ വരവിനായി ഒരുങ്ങുവാൻ ആഹ്വനം ചെയ്തു സന്ദേശം നൽകി.

പി.വൈ. പി .എ ആലപ്പുഴ മേഖല വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മനു വര്ഗീസ് അദ്ധ്യക്ഷനായിരുന്നു. സ്പിരിച്ചൽ വേവ്സ്, അടൂർ ഗാന ശ്രുശ്രുക്ഷയ്ക്ക് നേതൃത്വം നൽകി.

ഐ. പി. സി ഗില്ഗാൽ, വണ്ടാനം ആതിഥ്യമരുളുന്ന യോഗങ്ങൾക്കു മേഖലാ പി. വൈ. പി എ ഭാരവാഹികളായ ബ്രദർ ജസ്റ്റിൻ രാജ്, ബ്രദർ അനിൽ കാർത്തികപ്പള്ളി, ബ്രദർ ബ്ലെസ്സൺ ഉമ്മൻ, ബ്രദർ ഗിൽബെർട് കായംകുളം, പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ സുരേഷ് മാത്യു, പാസ്റ്റർ ബിജു സ്റ്റീഫൻ,പാസ്റ്റർ സൈജുമോൻ,ഇവാ. ഗിരീഷ് നൂറനാട്,ഇവാ. ജസ്റ്റിൻ കായംകുളം, ബ്രദർ ജോൺ വിനോദ് സാം,പാസ്റ്റർ മാത്യു ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി

Advertisement

You might also like
Comments
Loading...
error: Content is protected !!