മഴയില്‍ മുങ്ങി മുംബൈ നഗരം; ട്രെയിനുകള്‍ ഏറെക്കുറെ റദ്ദാക്കി

0 1,332

മുംബൈ: കനത്ത മഴയിൽ മുംബൈയിലെ ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും ലഭിക്കുന്നത്. റോഡുകളിലും റെയിൽ പാളങ്ങളിലും വെള്ളം നിറഞ്ഞതിനേ തുടർന്ന് വാഹന- റെയിൽ ഗതാഗതം ഏകദേശം തടസ്സപ്പെട്ട നിലയിലാണ്. അഴുക്കൂചാലുകൾ വെള്ളം കെട്ടിനിറഞ്ഞതാണ് റോഡുകൾ വെള്ളത്തിൽ മുങ്ങാൻ പ്രധാന കാരണം.

ഇന്നലത്തെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാത്രിവരെ പെയ്തത് 361 മില്ലീമീറ്റർ മഴയാണ്. തിങ്കളാഴ്ച (ഇന്ന്) പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്. മഴ കനത്തതിനെ തുടർന്ന് മുംബൈ- അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിന്റെ സർവീസ് യാത്രക്കാരുടെ സുരക്ഷയെ കരുതി താത്കാലികമായി നിർത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

സിയൺ,ദാദർ, കിങ് സർക്കിൾ, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായതിനാൽ തിരക്കേറിയ അന്ധേരി സബ്വെ അടച്ചു. ഇവിടെ നിന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മരം പിഴുതുവീണും ഷോർട്ട് സർക്യൂട്ട് മുലവുമുള്ള അപകടങ്ങൾ മുംബൈയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

You might also like
Comments
Loading...