അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ

വാർത്ത : ഷാജി ആലുവിള

0 755

കരുനാഗപ്പള്ളി : ദൈവ ശബ്ദം – 2018 എന്ന് പേരിൽ ഡിസംബർ 27, 28, 29, 30 ദിവസങ്ങളിൽ ഏ. ജി. കരുനാഗപ്പള്ളി സെക്ഷന്റെ നേതൃതത്തിൽ സെക്ഷൻ കൺവൻഷൻ നടത്തുന്നു. ശൂര്നാട് ചക്കുവള്ളി ഫെയ്ത് നഗർ കൺവൻഷൻ ഗ്രൗണ്ടിൽ വെച്ചാണ് ഈ സുവിശേഷ സമ്മേളനം നടക്കുന്നത്. പാസ്റ്റർ. കെ. ജോയി ജനറൽ കോർഡിനെറ്റർ ആയും ഷാജിആലുവിള പുബ്ലിസിറ്റി & മീഡിയ കൺവീനറായുമുള്ള വിപുലമായ കമ്മറ്റി കൺവൻഷന്റെ അനുഗ്രഹത്തിനും വിജയത്തിനുമായി പ്രവർത്തിക്കുന്നു. പാസ്റ്റർമാരായ വർഗീസ് ജോർജ്, സാം. ടി. ബേബി .സി. വൈ. തങ്കച്ചൻ, അലക്സ്‌ സാമുവൽ, റോയി ശാമുവേൽ, കെ .സി. മാത്യു, ജോസ് എബ്രഹാം എന്നിവർ കൺവൻഷനു വിവിധ നിലകളിൽ മേൽനോട്ടം വഹിക്കുന്നു.

27 ന് വൈകിട്ടു ആറു മണിക്ക് സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ. കെ. ജോയി. കൺവൻഷൻ ഉൽഘാടനം ചെയ്യും.തുടർന്നുള്ള യോഗങ്ങളിൽ സുപ്രസിദ്ധ ഉണർവ് പ്രാസംഗികരായ ദൈവദാസൻ മാർ വചന ഘോഷണം നടത്തുന്നതാണ്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ. പി. എസ്. ഫിലിപ്പ് (പുനലൂർ ), പാസ്റ്റർ. പി. സി. ചെറിയാൻ (റാന്നി), പാസ്റ്റർ. മാത്യു ജോർജ് (പുതുപ്പള്ളി ) പാസ്റ്റർ. ഷാജി യോഹന്നാൻ (കോട്ടയം) പാസ്റ്റർ.സന്തോഷ്‌ തോമസ് (എറണാകുളം ). എന്നിവർ വചന ശുശ്രൂഷക്കു നേന്ത്രത്വം വഹിക്കും ശുശ്രൂഷക സമ്മേളനം , ഡബ്ല്യൂ. എം. സി. സെമിനാർ, സി. എ & സണ്ടേസ്കൂൾ ഏകദിന ക്യാമ്പ്, സുവിശേഷ റാലി എന്നിവ ഈ കൺവൻഷന്റെ പ്രതേകതകളാണ്.
വെള്ളിയാഴ്ച്ച രാവിലെ ഉപവാസപ്രാർഥന നടക്കും. ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടക്കുന്ന W.M. C. സമ്മേളന ത്തിൽ പെർസിസ് ജോൺ (ന്യൂ ഡൽഹി ) സെമിനാർ നയിക്കും. ഈ കാലഘട്ടത്തിൽ പെന്തകൊസ്തു സമൂഹത്തിൽ ഗാന ശുശ്രൂഷയിലൂടെ ലോകമെങ്ങും പ്രശസ്‌തി നേടിയ സിസ്റ്റർ പെർസിസും(ന്യൂ ഡൽഹി ), പാസ്റ്റർ ജോസ് കലയപുരവും (ഹെവൻലി ബീറ്റ്‌സ് കലയപുരം ) ചേർന്നൊരുക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഞായറാഴ്ച രാവിലെ 9 മണിക്ക് സെക്ഷൻ സംയുക്ത ആരാധനയും കർത്തൃമേശയും ക്രെമീകരിച്ചിട്ടുണ്ട്. രാത്രി സമ്മേളനങ്ങൾ വൈകിട്ട് 6 മണിക്ക് ആരംഭിക്കും.
ഇരുപത്തി നാലു പ്രവർത്തന മേഖല കളാണ് ഈ സെക്ഷനിൽ ഉള്ളത്. പാസ്റ്റർ .കെ. ജോയി. സെക്ഷൻ പ്രസ്ബിറ്റർ ആയി സെക്ഷന് മേൽനോട്ടം വഹിക്കുന്നു. ഈ കൺവൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Advertisement

You might also like
Comments
Loading...