ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

0 1,184

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റർ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭ ജലപ്രളയത്തിൽ ദുരിതം അനുഭവിച്ച മുന്നു സഭകൾക്ക് നല്കിയ ധനസഹായ വിതരണം ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവ്വഹിച്ചു. കേരളം നേരിട്ട കനത്ത പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച സഭകളായ പാസ്റ്റർ ലിജു ദാനിയേൽ ശുശ്രൂഷിക്കുന്ന ഇടനാട്, പാസ്റ്റർ എം.എം.വർഗിസ് ശുശ്രൂഷിക്കുന്ന നെടുമുടി, പാസ്റ്റർ റ്റി. പി മാത്യു ശുശ്രൂഷിക്കുന്ന ചപ്പാത്ത് എന്നി സഭകൾക്കാണ് ധന സഹായം ലഭ്യമായത്. പട്ടം സഭയെ പ്രതിനിധികരിച്ച് തോമസ് കലൂർ, കൗൺസിൽ അംഗം പാസ്റ്റർ കെ. ജി ജോൺ, മീഡിയാ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യു, സെക്രട്ടറി ഷൈജു തോമസ് തുടങ്ങി അനേക ദൈവദാസന്മാർ സന്നിഹിതനായിരുന്നു.

Advertisement

You might also like
Comments
Loading...